Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി. കോളജ്...

മെഡി. കോളജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപിക്കുന്നു

text_fields
bookmark_border
kozhikode medical college
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​മ്പോ​ഴും ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഗ്ലൗ​സു​ക​ൾ, മാ​സ്ക്, പി.​പി.​ഇ കി​റ്റ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സൂ​ക്ഷി​ക്കു​ന്ന സ്​​റ്റോ​റി​ലെ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ന്ന​ത്.

സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ വെ​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​രു​ണ്യ, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ മ​രു​ന്ന് ല​ഭി​ക്കു​ന്ന​തി​നാ​യി ഒ​പ്പ്​ വാ​ങ്ങു​ന്ന​തി​നാ​യി രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്ന​തി​നാ​യി മ​റ്റ് ജീ​വ​ന​ക്കാ​രും നി​ര​ന്ത​രം സ്​​റ്റോ​റി​ൽ ക​യ​റി​യി​റ​ങ്ങാ​റു​ണ്ട്.

ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ആ​ളു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം രോ​ഗം പ​ര​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും അ​തി​നാ​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ൽ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
TAGS:covid 19 kozhikode medical college 
News Summary - covid spreads among medical college staffs
Next Story