Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​വി​ഡ്...

കോ​വി​ഡ് അ​തിവ്യാ​പ​നം; ത​ട​വു​കാ​രെ മാ​റ്റി​

text_fields
bookmark_border
Kozhikode Eng college women hostal
cancel
camera_alt

കോ​ഴി​ക്കോ​ട് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്​ വ​നി​ത ഹോ​സ്​​റ്റ​ൽ

കോ​ഴി​ക്കോ​ട്: ജി​ല്ല ജ​യി​ലി​ല്‍ അ​തി രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം ത​ട​വു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മൊ​ത്തം 158 ത​ട​വു​കാ​രു​ള്ള ജ​യി​ലി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 53 പേ​ര്‍ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്. ഇ​തി​ല്‍ മൂ​ന്ന് വ​നി​ത ത​ട​വു​കാ​രു​മു​ണ്ട്. രോ​ഗി​ക​ൾ കൂ​ടി​യ​തി​നാ​ൽ വെ​സ്​​റ്റ്​ ഹി​ല്‍ ഗ​വ. എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വ​നി​ത ഹോ​സ്​റ്റ​ലി​ലാ​ണ്​ രോ​ഗം ബാ​ധി​ച്ച ത​ട​വു​കാ​ർ​ക്കാ​യി സി.​എ​ഫ്.​എ​ൽ.​ടി.​സി തു​ട​ങ്ങി​യ​ത്. ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളു​ള്ള അ​ഞ്ചു പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ര്‍ക്ക് കോ​വി​ഡ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ന്​ ഹോ​സ്​​റ്റ​ൽ കെ​ട്ടി​ടം കൈ​മാ​റി​ക്കൊ​ണ്ടു​ള്ള ജി​ല്ല ക​ല​ക്​​ട​റു​​ടെ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ്​ ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ​തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ടി​‍െൻറ ചൊ​വ്വാ​ഴ്​​ച​ത്തെ ക​ത്തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റി​യ ഹോ​സ്​​റ്റ​ലി​ൽ തു​ട​ങ്ങു​ന്ന ​സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഡോ​ക്​​ട​​റെ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നി​യ​മി​ക്ക​ണ​മെ​ന്നും ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ത​ട​വു​കാ​ർ ജ​യി​ലി​ന് പു​റ​ത്തു​ താ​മ​സി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ജ​യി​ലി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കി​ല്‍ എ​ഫ്.​എ​ൽ.​ടി.​സി സൗ​ക​ര്യം ഒ​രു​ക്കാ​റാ​ണ്​ പ​തി​വ്. രോ​ഗി​ക​ള്‍ കൂ​ടി​യ​തോ​ടെ അ​തി​ന്​ സൗ​ക​ര്യ​മി​ല്ലാ​താ​യി. ചി​കി​ത്സ​ക്കും പ്ര​യാ​സം വ​ന്ന​തോ​ടെ​യാ​ണ്​ പു​റ​ത്തു കേ​ന്ദ്രം ഒ​രു​ക്കി​യ​ത്.

ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലു​ള്‍പ്പെ​ടെ പ്ര​തി​ക​ളെ വ​ൻ സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​ക ആ​​ം​ബു​ല​ൻ​സു​ക​ളി​ലാ​ണ്​ ജ​യി​ലി​ൽ നി​ന്ന്​ വെ​സ്​​റ്റ്​​ഹി​ല്ലി​ലെ​ത്തി​ച്ച​ത്. ജ​യി​ല്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്ങി​‍െൻറ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ത​ട​വു​കാ​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersCovid spreadshifted from jail
News Summary - covid spread; prisoners shifted from jail
Next Story