കോഴിക്കോട് ബീച്ചിലും ഡാമിലും അഞ്ചു മണിക്ക് ശേഷം പ്രവേശനമില്ല
text_fieldsകോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിനാൽ ജില്ലയിൽ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദസഞ്ചാര മേഖലകളിൽ വൈകീട്ട് അഞ്ചു മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാൻ സംവിധാനമുള്ള വിനോദസഞ്ചാര മേഖലകളിൽ ഒരേസമയം 200 പേരിൽ കൂടുതൽ പാടില്ല. െപാലീസ് പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് കലക്ടർ ഉത്തരവിട്ടു.
ഏറാമല, തുറയൂർ, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, െകായിലാണ്ടി, വടകര, കൂത്താളി, കാക്കൂർ, കട്ടിപ്പാറ, അരിക്കുളം, മേപ്പയൂർ, കീഴരിയൂർ, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളിൽ 100 കിടക്കകളിൽ കുറയാത്ത ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കണം. കോഴിക്കോട് കോർപറേഷനിൽ സാധ്യമായ പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തയാറാക്കാനും കലക്ടർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

