Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 1:41 PM GMT Updated On
date_range 5 May 2021 1:41 PM GMTകോഴിക്കോട്ട് കോവിഡ് രോഗികൾ അരലക്ഷം കടന്നു
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 5180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ അരലക്ഷം കടന്നു. വിദേശത്ത് നിന്നെത്തിയരണ്ടുപേര്ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേര്‍ക്കും പോസിറ്റീവായി.
88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് രോഗബാധ. 19,734 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 3762 പേര്‍കൂടി രോഗമുക്തി നേടി.
28.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആർ). രോഗം സ്ഥിരീകരിച്ച് 50,504 പേരാണ് ചികിത്സയിലുളളത്. 291 മറ്റു ജില്ലക്കാരും കോഴിക്കോട്ട് ചികിത്സയിലുണ്ട്. 42,437പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story