Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാടക നൽകിയില്ല;...

വാടക നൽകിയില്ല; കോവിഡ്​ വാർഡിന്​ മുന്നിലെ പന്തൽ അഴിച്ചു

text_fields
bookmark_border
വാടക നൽകിയില്ല; കോവിഡ്​ വാർഡിന്​ മുന്നിലെ പന്തൽ അഴിച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിനു മുന്നിലെ പന്തൽ അഴിക്കുന്ന ജോലിക്കാർ

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​വി​ഡ്​ ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നു മു​ന്നി​ൽ കെ​ട്ടി​യി​രു​ന്ന പ​ന്ത​ൽ അ​ധി​കൃ​ത​ർ വാ​ട​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പൊ​ളി​ച്ചു​നീ​ക്കി. ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സ് പേ​വാ​ർ​ഡു​ക​ളു​ടെ​യും സാ​വി​ത്രി സാ​ബു മെ​മ്മോ​റി​യ​ൽ ബ്ലോ​ക്കി​‍െൻറ​യും മു​ൻ​വ​ശ​ത്താ​യി​രു​ന്നു പ​ന്ത​ലി​ട്ടി​രു​ന്ന​ത്.ഇ​വി​ടെ​യാ​ണ്​ കോ​വി​ഡ് ബാ​ധി​ത​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ത​ത്സ​മ​യം വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഹെ​ൽ​പ് ഡ​സ്ക്​ സ്​​ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ വെ​യി​ലേ​ൽ​ക്കാ​തെ ജോ​ലി ചെ​യ്യാ​ൻ പ​ന്ത​ൽ വ​ഴി​െ​യാ​രു​ക്കി​യി​രു​ന്നു.

പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നും രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. മാ​സം 50,000 രൂ​പ​യാ​ണ്​ വാ​ട​ക നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മൂ​ന്നു മാ​സ​ത്തെ വാ​ട​ക ഒ​ന്നി​ച്ചു​ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട്​ നാ​ലു മാ​സ​മാ​യി വാ​ട​ക ല​ഭി​ക്കു​ന്നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ൻ​ജി​നീ​യ​റോ​ട് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ വാ​ട​ക ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ന്ത​ൽ പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ്​ പ​റ​ഞ്ഞ​തെ​ന്ന്​ പ​ന്ത​ൽ കെ​ട്ടി​യ കോ​വൂ​ർ എ​ച്ച്.​എ​ൽ.​എ​സ് ഉ​ട​മ കെ. ​സെ​യ്ത​ല​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical College​Covid 19
News Summary - covid hall rent not paid
Next Story