Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​ കോവിഡ്...

കോഴിക്കോട്ട്​ കോവിഡ് മരണങ്ങൾ കുതിക്കുന്നു; മെഡി. കോളജിൽ ഒരാഴ്ചക്കിടെ മരിച്ചവർ 107

text_fields
bookmark_border
കോഴിക്കോട്ട്​ കോവിഡ് മരണങ്ങൾ കുതിക്കുന്നു; മെഡി. കോളജിൽ ഒരാഴ്ചക്കിടെ മരിച്ചവർ 107
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ​ക്കൊ​പ്പം കോ​വി​ഡ് ബാ​ധി​ത​രു​ടെ മ​ര​ണ​വും കു​തി​ക്കു​ന്നു. 5015 പേ​ർ​ക്ക് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഏ​പ്രി​ൽ 27 വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ 593 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

26ന് ​നാ​ലു പേ​രും 27ന് ​മൂ​ന്നു​പേ​രും ആ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​‍െൻറ ക​ണ​ക്കു​പ്ര​കാ​രം മ​രി​ച്ച​ത്. അ​തേ​സ​മ​യം, അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ഇ​തി​ലു​മെ​ത്ര​യോ കൂ​ടു​ത​ലാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്രം 107 പേ​രാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 26ന് 16 ​പേ​രു​ടെ​യും 27ന് 21 ​പേ​രു​ടെ​യും മ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥി​രീ​ക​രി​ച്ചു.

ഏ​പ്രി​ൽ 21ന് 11, 22​ന് 18, 23ന് 13, 24​ന് 12, 25ന് 16 ​എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന മ​ര​ണ​ങ്ങ​ൾ. എ​ന്നാ​ൽ, ഈ ​ക​ണ​ക്കു​ക​ളൊ​ന്നും ഔ​ദ്യോ​ഗി​ക പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച​യി​ലെ ക​ണ​ക്കു​പ്ര​കാ​രം 24 പേ​ർ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ​നി​ന്ന് 27 മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ത്തി​ട്ടു​ണ്ട്. ഏ​പ്രി​ൽ 27ലെ ​ക​ണ​ക്കു​പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 18പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​തി​ക്കു​ക​യാ​ണ്. ഗു​രു​ത​ര ശ്വാ​സ​ത​ട​സ്സം നേ​രി​ടു​ന്ന സി ​കാ​റ്റ​ഗ​റി രോ​ഗി​ക​ളെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 21ന് 244 ​പേ​രാ​ണ് പോ​സി​റ്റി​വാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്.

22ന് 309, 23​ന് 342, 24ന് 279, 25​ന് 366, 26ന് 393 , 27​ന് 376 എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം. 30 പേ​ർ പി.​എം.​എ​സ്.​എ​സ്.​വൈ​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 27ലെ ​ക​ണ​ക്ക് പ്ര​കാ​രം കോ​വി​ഡ് - കോ​വി​ഡ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1189 പേ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ.​പി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. 817 കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ദി​വ​സം ശ​രാ​ശ​രി നൂ​റി​ലേ​റെ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളു​ടെ അ​ഡ്മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളും വ​ർ​ധി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid deathkozhikode News
News Summary - covid death increased in kozhikode
Next Story