കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; ജാഗ്രത നിർദേശം
text_fieldsകോഴിക്കോട് ബീച്ചിലേക്ക് വെള്ളിയാഴ്ച എത്തിയ വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ്
കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരും രോഗ സ്ഥിരീകരണ നിരക്കും വര്‍ധിക്കുന്നു. ജൂലൈ മാസത്തില്‍ രണ്ടു ദിവസമൊഴികെ 1000ത്തിന് മുകളിലാണ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗ സ്ഥിരീകരണ നിരക്കും (ടി.പി.ആർ) 10 ശതമാനത്തിനു മുകളില്‍ തന്നെയാണ്.
കഴിഞ്ഞ നാല് ദിവസവും ജില്ലയില്‍ 1,500ന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. വെള്ളിയാഴ്ച 1,870 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 15.76 ശതമാനമാണ് ടി.പി.ആര്. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,842 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
12,080 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 780 പേര് കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 19,778 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2,760 പേര് ഉള്‍പ്പടെ 44,565 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 7,24,500 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്നലത്തെ ടി.പി.ആര് എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ 30 ശതമാനത്തിന് മുകളിലാണ്. ചങ്ങരോത്ത് പഞ്ചായത്തില്‍ 42.6 ശതമാനമാണ് ടി.പി.ആർ. 101 പേരെ ടെസ്റ്റുചെയ്തതില് 43 പേര്‍ക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു.തലക്കുളത്തൂര്‍ 35.3, കട്ടിപ്പാറ 34.4, ഓമശ്ശേരി 31.6, കായക്കൊടി 31.5, കുറ്റ്യാടി 31.5, ചാത്തമംഗലം 30.5, കാരശ്ശേരി 30.2 ശതമാനവുമാണ് ടി.പി.ആർ. കായണ്ണ, മടവൂര്‍, മാവൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗബാധിതര്‍ കൂടുന്നതിനാല്‍ കോവിഡ് പോസിറ്റിവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവർ, കോവിഡ് രോഗലക്ഷണമുള്ളവര്‍ എന്നിവര്‍ പരിശോധനക്ക് സ്വമേധയാ വിധേയരാകാന്‍ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നീ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങള്‍ വിട്ടുവീഴ്ച വരുത്താതെ പാലിക്കണമെന്ന് ഡി.എം.ഒ ആവശ്യപ്പെട്ടു.
കോവിഡ്: പരിശോധന ശക്തമാക്കി പൊലീസ്
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. നഗരപരിധിയില്‍ 530 പൊലീസ് ഉദ്യോഗസ്ഥരെയും റൂറലില്‍ 300 പേരെയുമാണ് കോവിഡ് പ്രതിരോധത്തിനായി വിന്യസിച്ചത്. എല്ലാ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ഒരു ചെക്കിങ് പോയൻറ് അധികമായി ആരംഭിച്ചു. കടകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ നാലു പേരടങ്ങുന്ന സ്ക്വാഡും സജ്ജമാക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിെൻറ പേരില്‍ നഗരപരിധിയില്‍ 998 കടകള്‍ പരിശോധിച്ചതില്‍ 19 കടകള്‍ അടപ്പിച്ചു. ഏഴ് കടകള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,918 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 121 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് വാഹനങ്ങള്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിെൻറ പേരില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിെൻറ പേരില്‍ 484 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടക്കാത്തതിെൻറയും പേരില്‍ നഗരപരിധിയില്‍ 46 കേസുകളും റൂറലില്‍ 66 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിെൻറ പേരില്‍ നഗരപരിധിയില്‍ 253 കേസുകളും റൂറലില്‍ 119 കേസുകളുമെടുത്തു.
പനി,ചുമ,ജലദോഷം എന്നിവ അറിയിക്കണം
കോഴിക്കോട്: ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കുകളിലും മെഡിക്കല്‍ ഷോപ്പുകളിലും പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളുമായി ചികിത്സക്കും മരുന്നിനുമെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കേണ്ടതിനാല്‍ പേരും ഫോണ്‍ നമ്പറും സ്ഥാപനങ്ങള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

