Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമക്കളെ ഉപേക്ഷിച്ച്...

മക്കളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
മക്കളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കൾ അറസ്​റ്റിൽ
cancel

വ​ട​ക​ര: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട ക​മി​താ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. മ​ണി​യൂ​ര്‍ മ​ന്ത​ര​ത്തൂ​രി​ലെ 28കാ​രി, കാ​മു​ക​ന്‍ തി​രു​വ​ന​ന്ത​പു​രം മു​ള​മൂ​ട് സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ന്ത​ര​ത്തൂ​രി​ൽ​നി​ന്ന് യു​വ​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് വി​വാ​ഹം ചെ​യ്ത​യ​ച്ച​ത്. ഇ​വ​ര്‍ക്ക് ആ​റും ഒ​മ്പ​തും വ​യ​സ്സു​ള്ള ര​ണ്ട് പെ​ണ്‍മ​ക്ക​ളു​ണ്ട്. മ​ഹേ​ഷി​ന് ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട്.

ജിം ​പ​രി​ശീ​ല​ക​നാ​യ മ​ഹേ​ഷ് യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നു​ള്ള പ​രി​ച​യ​മാ​ണ് ഒ​ളി​ച്ചോ​ട്ട​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. യു​വ​തി​യു​ടെ മു​ത്ത​ച്ഛ​ൻ ഈ ​മാ​സം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ക്കാ​യി നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ ഈ ​മാ​സം ആ​റി​ന് പു​ല​ർ​ച്ച ബൈ​ക്കു​മാ​യെ​ത്തി മ​ഹേ​ഷ് കൂ​ട്ടി​െ​ക്കാ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍ ഇ​വ​ര്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്നു. ഒ​ടു​വി​ല്‍ വെ​ള്ളി​യാ​ഴ്ച നെ​ന്മാ​റ​യി​ല്‍നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്ത പ്ര​തി​ക​ൾ​ക്കെ​തി​രെ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Couples arrested for abandoning children
Next Story