Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദമ്പതികളെ...

ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മോഷണം; മോ​ഷ്​​ടാ​വ്​ ​അ​ക​ത്തു​ക​ട​ന്നത്​ ജ​ന​ല​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി

text_fields
bookmark_border
ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മോഷണം; മോ​ഷ്​​ടാ​വ്​ ​അ​ക​ത്തു​ക​ട​ന്നത്​ ജ​ന​ല​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി
cancel
camera_alt

ക​വ​ർ​ച്ച​ന​ട​ത്തി​യ വീ​ട്ടി​ൽ പൊ​ലീ​സ് വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ

തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്നു


കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ ദ​മ്പ​തി​ക​ളെ മു​റി​ക്കു​ള്ളി​ൽ ബ​ന്ദി​യാ​ക്കി മു​ള​കു​​പൊ​ടി​വി​ത​റി മോ​ഷ​ണം. ഗ​ണ്ണി​സ്​​ട്രീ​റ്റ്​ ചാ​ക്കാ​രി​ട മു​ഷ്​​താ​ഖ്​ റോ​ഡി​ലെ പി.​എ ഹൗ​സ്​ വ​ള​പ്പി​ലു​ള്ള സ​ലാ​മി​െൻറ വീ​ട്ടി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ ക​വ​ർ​ച്ച ന​ട​ന്ന​ത്. ജ​ന​ലി​ലെ മ​ര അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​വ്​ ​സ​ലാ​മും ഭാ​ര്യ റാ​ബി​യ​യും ഉ​റ​ങ്ങി​യ മു​റി ആ​ദ്യം പു​റ​ത്തു​നി​ന്ന്​ ഷാ​ൾ ഉ​​പ​യോ​ഗി​ച്ച്​ തു​റ​ക്കാ​നാ​വാ​ത്ത വി​ധം കെ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ മു​ക​ൾ നി​ല​യി​ലെ ആ​ളി​ല്ലാ​ത്ത മു​റി​യി​ലെ​ത്തി അ​ല​മാ​ര​യ​ട​ക്കം തു​റ​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ടു. ഇ​വി​ടെ നി​ന്ന്​ ഒ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ വീ​ണ്ടും താ​ഴെ സ​ലാ​മി​െൻറ മ​ക​ൾ ആ​യി​ഷ​യു​ടെ മു​റി​യി​ലെ​ത്തി. ഉ​ണ​ർ​ന്ന്​ ബ​ഹ​ളം​വെ​ച്ച അ​വ​രു​മാ​യി പി​ടി​വ​ലി ന​ട​ത്തി​യ ക​ള്ള​ൻ ഒ​രു പ​വ​​െൻറ സ്വ​ർ​ണ ബ്രേ​സ്​​ലെ​റ്റ് കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന്​​ ആ​യി​ഷ​ക്കു​നേ​രെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കു​ടും​ബം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ൺ​ട്രോ​ൾ റൂ​മി​ലെ ​പ​ട്രോ​ളി​ങ്​ സം​ഘം എ​ത്തി മേ​ഖ​ല​യി​ലാ​കെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റാ​നു​ള്ള ശ്ര​മം വീ​ടി​ന്​ മ​ച്ചു​ള്ള​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ മോ​ഷ്​​ടാ​വ്​​ ജ​ന​ൽ അ​ഴി ഹാ​ക്​​സോ ബ്ലേ​ഡോ മ​റ്റോ​ ഉ​പ​യോ​ഗി​ച്ച്​ മു​റി​ച്ചു​മാ​റ്റി ഉ​ള്ളി​ൽ ക​ട​ന്ന​ത്​. വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ൻ ഇ​യാ​ൾ കൈ​യു​റ​ക​ൾ ധ​രി​ച്ചി​രു​ന്നു.

െഡ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ്വ​പ്​​നി​ൽ മ​ഹാ​ജ​ൻ, ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ്, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ അ​സി. ക​മീ​ഷ​ണ​ർ എ. ​ഉ​മേ​ഷ്, ടൗ​ൺ ഇ​ൻ​സ്​​പെ​ക്​​ട​ർ പി. ​രാ​ജേ​ഷ്, എ​സ്.​ഐ ഷൈ​ജു എ​ന്നി​വ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ൻ പി. ​ശ്രീ​രാ​ജ്, ഡോ​ഗ്​ സ്​​ക്വാ​ഡ്​ എ​ന്നി​വ​രും സ്​​ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftkidnap
News Summary - Couple kidnapped in room and robbed
Next Story