Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി കെട്ടിട നിർമാണത്തിലെ അഴിമതി: ചീഫ്​ എൻജിനീയർക്കും ആർക്കിടെക്​ടിനുമെതിരെ കേസെടുക്കണമെന്ന്​ ശിപാർശ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി കെട്ടിട നിർമാണത്തിലെ അഴിമതി: ചീഫ്​ എൻജിനീയർക്കും ആർക്കിടെക്​ടിനുമെതിരെ കേസെടുക്കണമെന്ന്​ ശിപാർശ
cancel
camera_alt

കോ​ഴി​ക്കോ​ട് കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിലെ തൂണുകൾ

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി വാണിജ്യ കെട്ടിട നിർമാണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ്​ ഡയറക്​ടർക്കു സമർപ്പിച്ചു. ചീഫ്​ എൻജിനീയർക്കും ആർക്കിടെക്​ടിനുമെതിരെ കേസെടുക്കണമെന്ന്​ ശിപാർശ ചെയ്യുന്നതാണ്​ കോഴിക്കോട് വിജിലൻസ്​ എസ്​. പി സജീവ​‍െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തി​‍െൻറ റിപ്പോർട്ട്​. കെട്ടിടത്തിന്​ ബലക്ഷയമുണ്ടെന്ന മദ്രാസ്​ ഐ.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട്​ കൂടി പരിഗണിച്ച്​ നിർമാണത്തിലെ അഴിമതി സംബന്ധിച്ച്​ വിശദാന്വേഷണത്തിന്​ വിജിലൻസ്​ സർക്കാറി​‍െൻറ അനുമതി തേടി.

ഐ.ഐ.ടി റിപ്പോർട്ട്​ വരുംമുമ്പു​തന്നെ കെ.ടി.ഡി.എഫ്​.സിയുടെ പരാതിയിലാണ്​ വിജിലൻസ്​ അന്വേഷണം ആരംഭിച്ചത്​.14 നില കെട്ടിടത്തിൽ ബസ്​ സ്​റ്റാൻഡ്​​ പ്രവർത്തിക്കുന്ന ഒന്നാംനിലയിൽ സ്​ലാബിലെ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ്​ 2019 ൽ വിജിലൻസ്​ അന്വേഷണം വേണമെന്ന്​ കെ.ടി.ഡി.എഫ്​.സി ആവശ്യപ്പെട്ടത്​. നിർമാണത്തിൽ വലിയ വീഴ്​ചയുണ്ടായതായി ഐ.​െഎ.ടി പ്രാഥമികപരിശോധനയിൽതന്നെ വ്യക്​തമായിരുന്നു. ഇതു സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകിയത്​ കഴിഞ്ഞമാസമാണ്​. ഐ.ഐ.ടി റിപ്പോർട്ട്​ വന്നതോടെയാണ്​ വിജിലൻസ്​ അന്വേഷണം സജീവമായത്​. 12-16 മില്ലി മീറ്റർ വണ്ണമുള്ള കമ്പി ഉപയോഗിക്കേണ്ടതിനു​പകരം എട്ടു​ മില്ലിമീറ്റർ വണ്ണമുള്ള കമ്പി ഉപ​േയാഗിച്ചാണ്​ തൂണുകൾ നിർമിച്ചത്​ എന്നാണ്​ കണ്ടെത്തൽ. ഒമ്പത്​ പ്രധാന തൂണുകൾക്ക്​ വിള്ളലുണ്ട്​​. നൂറോളം തൂണുകൾക്ക്​ നേരിയ ബലക്ഷയവുമുണ്ട്​.

സ്​ട്രെക്​ചറൽ എൻജിനീയറിങ്ങിലെ പിഴവും രൂപകൽപനയിലെ അശാസ്​ത്രീയതയും ഐ.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതി​‍െൻറകൂടി ചുവടുപിടിച്ചാണ്​ വിജിലൻസ്​ റിപ്പോർട്ട്​ തയാറാക്കിയിരിക്കുന്നത്​. കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ വി.ആർ.എസ്​ വാങ്ങിയ എൻജിനീയർ നവകുമാർ ആയിരുന്നു കെ.ടി.ഡി.എഫ്​.സിയിൽ ഡെപ്യൂ​ട്ടേഷനിൽ പദ്ധതിയുടെ ചീഫ്​ എൻജിനീയറായി ചുമതലയേറ്റത്​. പ്രശസ്​ത ആർക്കിടെക്​ട്​ ആർ.കെ. രമേഷ്​ ആണ്​ കെട്ടിടം രൂപകൽപന ചെയ്​തത്​. ആർക്കിടെക്​റ്റിനും നിർമാണക്കമ്പനിക്കുമെതിരെ കേസെടുക്കണമെന്നും ബലപ്പെടുത്തൽ പ്രവ​ൃത്തിക്ക്​ വരുന്ന ചെലവ്​ ഇവരിൽനിന്ന്​ ഈടാക്കണമെന്നും സെപ്​റ്റംബർ 23ന്​ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorruptionKSRTC building
News Summary - Corruption in KSRTC building construction: Recommendation to file case against Chief Engineer and Architect
Next Story