Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോർപറേഷന്റെ ആദ്യ...

കോർപറേഷന്റെ ആദ്യ മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ഒക്ടോബറിൽ

text_fields
bookmark_border
sewage treatment plant
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ണി പൂ​ർ​ത്തി​യാ​വു​ന്ന കോ​ർ​പ​റേ​ഷ​ൻ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ് പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ട​ൽ മി​ഷ​ൻ ഫോ​ർ റി​ജു​വ​നേ​ഷ​ൻ ആ​ൻ​ഡ് അ​ർ​ബ​ൻ ​ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ (അ​മൃ​ത്) പ​ദ്ധ​തി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന കോ​ർ​പ​റേ​ഷ​ന്റെ ആ​ദ്യ പ്ലാ​ന്റാ​ണി​ത്.

ട്ര​യ​ൽ റ​ൺ അ​ട​ക്ക​മു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പി​ന്റെ ചേ​മ്പ​റി​ൽ ന​ട​ന്നു. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ്ലാ​ന്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​റോ വേ​സ്റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​ണ് വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്ന് സീ​റോ വേ​സ്റ്റ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​ദ്ധ​തി​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ സ​ത്യ​ൻ മാ​യ​നാ​ട്​ പ​റ​ഞ്ഞു. ദി​വ​സം 20 ല​ക്ഷം ലി​റ്റ​ർ മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​വു​ന്ന പ്ലാ​ന്റാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ​ത്.

നി​ല​വി​ലു​ള്ള പ്ലാ​ന്റി​ന​ടു​ത്ത് പ​ഴ​യ പി.​ജി ഹോ​സ്റ്റ​ലി​ന് സ​മീ​പ​ത്താ​ണ് പ്ലാ​ന്റ്. തൊ​ട്ട​ടു​ത്ത് ന​ഴ്സി​ങ് കോ​ള​ജി​നോ​ട് ചേ​ർ​ന്ന് ദിവസം 10 ല​ക്ഷം ലി​റ്റ​ർ മ​ലി​ന​ജ​ലം സം​സ്ക​രിക്കാനുള്ള പ്ലാ​ന്റി​ന്റെ പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്റെ 70 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യ​താ​യാ​ണ് ക​ണ​ക്ക്.

ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സം​സ്ക​ര​ണ രീ​തി​യാ​ണ് പു​തി​യ പ്ലാ​ന്റി​ലു​ള്ള​ത്. ഇ​ല​ക്ട്രോ​ലൈ​റ്റ് കൊ​യാ​ഗു​ലേ​ഷ​ൻ സം​വി​ധാ​ന​മാ​ണ് പ്ലാ​ന്റി​ലു​ള്ള​ത്. ബാ​ക്ടീ​രി​യ​ക​ളെ വ​ലി​യ തോ​തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റി​ന്റെ ബു​ദ്ധി​മു​ട്ട്. വി​വി​ധ ടാ​ങ്കു​ക​ളി​ൽ ഊ​റ്റി​യെ​ടു​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ലാ​ന്റി​നു​ള്ള​ത്.

പു​തി​യ പ്ലാ​ന്റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മ​ലി​ന​ജ​ല​ത്തി​ന് പു​റ​ത്തു​ള്ള​തും സം​സ്ക​രി​ക്കാ​നാ​വും. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​പ്പോ​ഴു​ള്ള പ്ലാ​ന്റ് 2010 ആ​ഗ​സ്റ്റ്​ 16നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ, ശു​ദ്ധീ​ക​രി​ച്ച ​വെ​ള്ളം തു​റ​ന്നു​വി​ടാ​നു​ള്ള സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി.

ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം മാ​വൂ​ർ റോ​ഡ്​ വ​ഴി ക​നോ​ലി ക​നാ​ലി​ലെ​ത്തി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. പൈ​പ്പ്​ ക​ട​ന്ന്​ പോ​വു​ന്ന മേ​ഖ​ല​യി​ലെ​ല്ലാം നാ​ട്ടു​കാ​രു​​ടെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യു​മാ​ണ് പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യ​ത്. വെ​റു​തെ​കി​ട​ന്ന യ​ന്ത്ര​ങ്ങ​ളും മ​റ്റും ന​ന്നാ​ക്കി 2017ലാ​ണ്​ പ്ലാ​ന്‍റ്​ വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationSewage Treatment PlantKozhikode news
News Summary - Corporation's first sewage treatment plant inauguration in October
Next Story