‘കോപൺ 13’ന് എൻ.ഐ.ടിയിൽ തുടക്കം
text_fieldsകോഴിക്കോട് എൻ.ഐ.ടിയിൽ ‘കോപൺ 13’ അന്താരാഷ്ട്ര കോൺഫറൻസിന് ഐ.ഐ.ടി.ഇ ഇൻഡോർ ഡയറക്ടർ പ്രഫ. സുഹാസ് എസ്. ജോഷി തിരികൊളുത്തുന്നു
ചാത്തമംഗലം: 13ാമത് പ്രിസിഷൻ, മെസോ, മൈക്രോ, ആൻഡ് നാനോ എൻജിനീയറിങ് അന്താരാഷ്ട്ര കോൺഫറൻസിന് (കോപൺ 13) കോഴിക്കോട് എൻ.ഐ.ടിയിൽ തുടക്കമായി. ഐ.ഐ.ടി പാലക്കാട്, ഐ.ഐ.എസ്.ടി തിരുവനന്തപുരം, എൻ.ഐ.ടി.കെ സുറത്ത്കൽ എന്നിവ സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
ഐ.ഐ.ടി.ഇ ഇൻഡോർ ഡയറക്ടർ പ്രഫ. സുഹാസ് എസ്. ജോഷി മുഖ്യാതിഥിയായി. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, ചെയർമാൻ രവി രാഘവൻ, ഐ.ഐ.ടി പാലക്കാട് ഡയറക്ടർ പ്രഫ. ആർ. ശേഷാദ്രി ശേഖർ തുടങ്ങിയവർ പങ്കെടുത്തു. ഐ.ഐ.എസ്.ടി തിരുവനന്തപുരം ഡയറക്ടർ പ്രഫ. ദിപാങ്കർ ബാനർജി ഓൺലൈൻ മുഖേന പ്രഭാഷണം നടത്തി. ആദ്യദിനത്തിൽ 350ഓളം ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുത്തു. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, പ്രസന്റേഷനുകൾ എന്നിവയുണ്ടാകും. വിവിധ മേഖലകളിൽ ആധുനിക ഗവേഷണങ്ങളുടെയും നവീകരണങ്ങളുടെയും പ്രദർശനമായിരിക്കും കോൺഫറൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

