സഹകരണ ഓണച്ചന്ത തുടങ്ങി
text_fieldsബാലുശ്ശേരി: റീജനൽ കോഓപറേറ്റിവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടക്കുന്ന ചന്തയിൽ സബ്സിഡിയില്ലാത്ത സാധനങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാണ്. ബാങ്ക് പ്രസിഡന്റ് സി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. പത്മനാഭൻ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സന്തോഷ് കുറുമ്പൊയിൽ, ബാലൻ കലിയങ്ങലം, ടി.കെ. സുമ, കെ. വിജയകുമാർ, ടി.സി. റജിൽകുമാർ, ഷീബ, വേലായുധൻ അഞ്ജലി, പി. സുകുമാരൻ, കെ.ടി. പുഷ്പവല്ലി എന്നിവർ സംസാരിച്ചു.
ചേമഞ്ചേരി: സർവിസ് സഹകരണ ബാങ്ക്, കൺസ്യൂമർ ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവങ്ങൂരിൽ ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം. നൗഫൽ അധ്യക്ഷത വഹിച്ചു.
അശോകൻ കോട്ട്, എം.പി. അശോകൻ, പി.കെ. സത്യൻ, കെ.കെ. രവിത്ത്, അന്നപൂർണേശ്വരി, ബി.പി. ബബീഷ്, ധനഞ്ജയ് എന്നിവർ സംസാരിച്ചു.
ഓണാഘോഷം
കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റിവ് കെയർ ഓണാഘോഷം 'കതിർ 2022' രണ്ട്, മൂന്ന് തീയതികളിൽ നടക്കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളുണ്ടാകും. ശാരീരിക പ്രയാസം നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിലവസരം പരിചയപ്പെടുത്തലും നടക്കുമെന്ന് നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനസ്, ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ഗ്ലോബൽ വൈസ് ചെയർമാൻ സാലി ബാത്ത എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

