Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താളം തെറ്റുന്ന സഹകരണ സ്ഥാപനങ്ങൾ; കൈമലർത്തുന്ന സഹകരണ വകുപ്പ്

text_fields
bookmark_border
താളം തെറ്റുന്ന സഹകരണ സ്ഥാപനങ്ങൾ;   കൈമലർത്തുന്ന സഹകരണ വകുപ്പ്
cancel

കോ​ഴി​ക്കോ​ട്: പാ​വ​പ്പെ​ട്ട​വ​ന്റെ റി​സ​ർ​വ് ബാ​ങ്ക് എ​ന്ന വി​ശേ​ഷ​ണം നേ​ടി​യ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മേ​ൽ​നോ​ട്ട​ത്തി​ലെ പാ​ളി​ച്ച​യും രാ​ഷ്ട്രീ​യാ​തി​പ്ര​സ​ര​വും കാ​ര​ണം താ​ളം തെ​റ്റു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ത​ര​പ്പെ​ടു​ത്തി​യ പ​ല സം​ഘ​ങ്ങ​ളും നി​ക്ഷേ​പം തി​രി​ച്ചു ന​ൽ​കാ​നാ​വാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ല സം​ഘ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പ​ക​ർ പ​ണം തി​രി​ച്ചു​കി​ട്ടാ​തെ ആ​ശ​ങ്ക​യി​ലാ​ണ്. വേ​ണ്ട​പ്പെ​ട്ട​വ​രെ മാ​ത്രം എ ​ക്ലാ​സ് അം​ഗ​ങ്ങ​ളാ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും അ​തി​നു​ശേ​ഷം ഭ​ര​ണ​സ​മി​തി ത​ട്ടി​ക്കൂ​ട്ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ​ങ്ങ​ൾ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്.

പെ​ൻ​ഷ​ൻ പ​റ്റി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രേ​യും, വ്യാ​പാ​രി​ക​ളെ​യും സ്ഥ​ല​ത്തെ സ​മ്പ​ന്ന​രേ​യും സ്വാ​ധീ​നി​ച്ച് ആ​ക​ർ​ഷ​ക​മാ​യ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത്. ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലോ ട്ര​ഷ​റി​ക​ളി​ലോ വ​ലി​യ തു​ക​ക​ൾ സ്ഥി​ര നി​ക്ഷേ​പം ന​ട​ത്തി​യാ​ൽ ഇ​ൻ​കം ടാ​ക്സ് പ്ര​ശ്‌​നം വ​രു​മെ​ന്നും ചെ​റു​കി​ട പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ​ക്ക് ഈ ​പ്ര​ശ്‌​നം ഇ​ല്ലെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ​ല​രും വീ​ഴു​ക​യാ​ണ്. വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഈ​ടു​ക​ളി​ല്ലാ​തെ വാ​യ്പ ന​ൽ​കു​ന്ന​ത് ഏ​റി​വ​രു​ക​യാ​ണ്.

ബി​നാ​മി വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​വ​ക്കാ​ക​ട്ടെ ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ തി​രി​ച്ച​ട​വ് ശേ​ഷി ഉ​റ​പ്പു​വ​രു​ത്ത​ലോ ഒ​ന്നും ബാ​ധ​ക​മ​ല്ല. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് പ​ല​തി​ലും എ​ല്ലാം ത​ട്ടി​ക്കൂ​ട്ട് രേ​ഖ​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ബോ​ധ്യ​മാ​കു​ന്ന​ത്. വാ​യ്പ​യെ​ടു​ത്ത വി​വ​രം അ​റി​യാ​ത്ത വാ​യ്പ​ക്കാ​രു​ടെ എ​ണ്ണ​വും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന​തും കൂ​ടി​വ​രു​ക​യാ​ണ്. ജാ​മ്യം നി​ന്ന വി​വ​രം അ​റി​യാ​ത്ത ജാ​മ്യ​ക്കാ​രും ഉ​ണ്ടാ​വു​ക​യാ​ണ്. ഒ​രു ലോ​ണി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം മ​റ്റൊ​ന്നി​ന്റെ കൂ​ടെ ഒ​പ്പ് വാ​ങ്ങു​ക​യോ അ​ല്ലെ​ങ്കി​ൽ ജാ​മ്യ​ക്ക​ട​പ്പ​ത്ര​ത്തി​ൽ കൂ​ടെ ഒ​പ്പു​വാ​ങ്ങു​ക​യോ ചെ​യ്യു​ന്ന ത​ന്ത്ര​ങ്ങ​ളും സം​ഘ​ങ്ങ​ളി​ൽ കൂ​ടി​വ​രു​ക​യാ​ണ്. എം.​ഡി.​എ​സ് എ​ന്ന ഓ​മ​ന​പ്പേ​രി​ലു​ള്ള മാ​സ​ചി​ട്ടി​ക​ൾ നി​ത്യ​പി​രി​വി​ലൂ​ടെ ആ​രം​ഭി​ച്ച് പ​ണം ശേ​ഖ​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ചി​ട്ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഓ​രോ ന​മ്പ​ർ ചി​ട്ടി​ക്കും പ്ര​ത്യേ​കം ര​ജി​സ്ട്രേ​ഷ​നും അ​തി​നാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ​വും വേ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​നം. പ​രാ​തി കൊ​ടു​ത്താ​ൽ സ​ഹ​ക​ര​ണ വ​കു​പ്പും കൈ​മ​ല​ർ​ത്തു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ ക​ർ​മ​പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​നം വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് വീ​ഴു​മെ​ന്ന് പ​ണം ന​ഷ്ട​മാ​യ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooperation Department washes its hands off
Next Story