Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസകരിയക്ക് വേണ്ടി...

സകരിയക്ക് വേണ്ടി തുടരുന്ന പോരാട്ടം പറഞ്ഞ് ‘വിധി കാത്തുനിൽക്കുന്നവർ’

text_fields
bookmark_border
സകരിയക്ക് വേണ്ടി തുടരുന്ന പോരാട്ടം പറഞ്ഞ് ‘വിധി കാത്തുനിൽക്കുന്നവർ’
cancel
camera_alt

സോ​ളി​ഡാ​രി​റ്റി യൂ​ത്ത് സ്പ്രി​ങ് പു​റ​ത്തി​റ​ക്കി​യ 'വി​ധി കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ' ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്രി​വ്യൂ ഷോ​ക്ക് ശേ​ഷം പ്ര​മു​ഖ ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ആ​ർ.​പി. അ​മു​ദ​ൻ സം​സാ​രി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: 17 വ​ർ​ഷ​മാ​യി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ തു​ട​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി സ​ക​രി​യ​യു​ടെ ജീ​വി​ത​വും അ​ദ്ദേ​ഹ​ത്തി​ന്റെ മോ​ച​ന​ത്തി​നാ​യി ഉ​യ​ർ​ന്ന നീ​തി​യു​ടെ ശ​ബ്ദ​ങ്ങ​ളും ചേ​ർ​ത്ത് സോ​ളി​ഡാ​രി​റ്റി യൂ​ത്ത് സ്പ്രി​ങ് പു​റ​ത്തി​റ​ക്കി​യ ‘വി​ധി കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ’ (പീ​പ്പി​ൾ ഓ​ൺ ട്ര​യ​ൽ) ഡോ​ക്യു​മെ​ന്റ​റി പ്രി​വ്യൂ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച കോ​റ​ണേ​ഷ​ൻ തി​യ​റ്റ​റി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

സ​ക​രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​ന്റെ​യും ജ​ന​കീ​യ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും ച​രി​ത്രം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​രേ​ഖ​യാ​ണ് ഡോ​ക്യു​മെ​ന്റ​റി. സാ​ദി​ഖ് ഉ​ളി​യി​ൽ ജ​യി​ലി​ൽ സ​ക്ക​രി​യ​യെ കാ​ണാ​നു​ള്ള യാ​ത്ര​യി​ൽ ന​ട​ത്തു​ന്ന വി​വ​ര​ണ​ത്തോ​ടെ​യാ​ണ് 40 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ആ​രം​ഭി​ക്കു​ന്ന​ത്. വി​ചാ​ര​ണ നീ​ളു​മ്പോ​ൾ സ​ക്ക​രി​യ​യും മാ​താ​വ് ബീ​യു​മ്മ​യും കു​ടും​ബ​വും അ​നു​ഭ​വി​ക്കു​ന്ന നി​ശ്ശ​ബ്ദ വേ​ദ​ന​യു​ടെ ആ​ഴം ചി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ഷ​ഹീ​ൻ അ​ബ്ദു​ല്ല​യും ഇ​ർ​ഫാ​ൻ ഹാ​ദി​യും ചേ​ർ​ന്നാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

പ്രി​വ്യൂ ഷോ​ക്ക് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ ത​മി​ഴ് ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ആ​ർ.​പി. അ​മു​ദ​ൻ സം​സാ​രി​ച്ചു. രാ​ജ്യം മു​ഴു​വ​ൻ ഈ ​കേ​സി​നെ​തി​രെ കാ​മ്പ​യി​ൻ ന​ട​ത്തി​യ​പ്പോ​ൾ കൗ​ണ്ട​ർ കാ​മ്പ​യി​ൻ ന​ട​ത്തി​യെ​ന്ന​ത് പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​വെ​ന്നും ഇ​ത് തു​ട​രു​ന്ന രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണെ​ന്നും അ​മു​ദ​ൻ പ​റ​ഞ്ഞു.

സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്‌​മെ​ന്റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഇ​സ്മാ​യി​ൽ, മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, ന​ടി​യും ആ​ക്ടി​വി​സ്റ്റു​മാ​യ ജോ​ളി ചി​റ​യ​ത്ത്, സം​വി​ധാ​യ​ക​ൻ സ​ക്ക​രി​യ, ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്ത ഷ​ഹീ​ൻ അ​ബ്ദു​ല്ല, സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് മ​മ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ്രീ ​സ​ക്ക​രി​യ ആ​ക്ഷ​ൻ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ഫ അ​ഷ്റ​ഫ്, ക​ൺ​വീ​ന​ർ ഷ​മീ​ർ കോ​ണി​യ​ത്ത്, റാ​സി​ക്ക് റ​ഹീം, എ​ന്നി​വ​ർ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentaryzakariya parappanangadiKozhikode
News Summary - continue to fight for Zakaria
Next Story