Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right‘ഓഷ്യാനസ്’ നിർമാണം...

‘ഓഷ്യാനസ്’ നിർമാണം അന്തിമഘട്ടത്തിലേക്ക്

text_fields
bookmark_border
chaliyam
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ‘ഓ​ഷ്യാ​ന​സ് ചാ​ലി​യം’ ടൂ​റി​സം പ​ദ്ധ​തി

ചാ​ലി​യം: വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​ത്ത് ഒ​രു​ങ്ങു​ന്ന ‘ഓ​ഷ്യാ​ന​സ് ചാ​ലി​യം’ ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. റ​മ​ദാ​ൻ, വി​ഷു ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് എ​ത്തി​ച്ചേ​രു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റ​ക്കു​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​ത്ത് പൂ​ട്ടു​ക​ട്ട വി​രി​ക്കു​ന്ന ജോ​ലി ഏ​താ​ണ്ട് മു​ക്കാ​ൽ ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചു. ചെ​റി​യ സ്റ്റാ​ളു​ക​ൾ​ക്ക് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കാ​നു​ണ്ട്.​

സ​ഞ്ചാ​രി​ക​ൾ​ക്ക് ത​ങ്ങാ​നാ​യി മു​ള​കൊ​ണ്ട് നി​ർ​മി​ച്ച മു​ഖ്യ കെ​ട്ടി​ട​ത്തി​ന്റെ ജോ​ലി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 9.25 കോ​ടി രൂ​പ​യാ​ണ് ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. പു​ലി​മു​ട്ടി​ന്റെ ഇ​രു​ഭാ​ഗ​ത്തെ​യും കൈ​വ​രി​ക​ളി​ൽ ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​യാ​ഹ്ന​ങ്ങ​ളി​ൽ പു​ലി​മു​ട്ടു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ഷ്യാ​ന​സ് ചാ​ലി​യ​ത്തി​ശ​ന്റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സം ഹ​ബ്ബാ​യി ചാ​ലി​യം മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism projectOceanus Challium
News Summary - Construction of 'Oceanus Challium' tourism project nears final stage
Next Story