ദേശീയപാത നിർമാണം; അഴിയാക്കുരുക്കായി യാത്രാദുരിതം
text_fieldsവടകര: ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ യാത്രാദുരിതവും വർധിക്കുന്നു. മൂരാട് മുതൽ പാലോളിപാലം വരെ അഴിയാക്കുരുക്കാകുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. ദേശീയപാത മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ അമരുമ്പോൾ യഥാസമയം കുരുക്കഴിക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല.
മൂരാട് പാലത്തിൽ ഇരുഭാഗത്തും ട്രാഫിക് സംവിധാനമുണ്ടെങ്കിലും ദേശീയപാതയിൽ കുരുക്കിന് ശമനമുണ്ടാവുന്നില്ല.
ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാഹിത സർവിസുകൾ കുരുക്കിൽനിന്നും ഒഴിവാകാൻ പറ്റാത്തതിനാൽ ജീവൻ റോഡിൽ പൊലിയുന്ന സ്ഥിതിയുമുണ്ട്. ദേശീയപാത വികസനത്തിന്റ ഭാഗമായി ഒരുഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി പുതിയപാത തുറന്നതോടെ ഈ ഭാഗത്ത് അഴിയാക്കുരുക്കായി മാറുന്ന കാഴ്ചയാണ്. ദേശീയപാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചാണ് പാത തുറന്നത്.
ദേശീയപാത 66ല്‍ മൂരാട്പാലം മുതല്‍ പാലോളിപ്പാലം വരെ ആറു വരിയാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഈ ഭാഗത്ത് ട്രാഫിക് സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബൈക്ക് യാത്രികനും പൊലീസ് ജീപ്പും കൂട്ടിയിടിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.