Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഫിസ്​ ആക്രമണം; കമീഷണർ...

ഓഫിസ്​ ആക്രമണം; കമീഷണർ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്

text_fields
bookmark_border
ഓഫിസ്​ ആക്രമണം; കമീഷണർ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്
cancel
camera_alt

കമ്മീഷണർ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിനെത്തിയ കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി. സിദ്ദീഖ്​

പൊലീസുകാരുമായി തർക്കിക്കുന്നു

കോഴിക്കോട്​: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലുള്ള പ്രതിഷേധത്തി​െൻറ മറവിൽ ജില്ലയിൽ കോൺഗ്രസ്​ ഓഫിസുകൾക്ക്​ നേരെ സി.പി.എം വ്യാപക ആക്രമണം നടത്തുകയാണെന്ന്​ കോൺഗ്രസ്​ ജില്ല നേതൃത്വം ആരോപിച്ചു. ആക്രമണ കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്​ നേതാക്കൾ സിറ്റി പൊലീസ്​ കമീഷണർ ഓഫിസിനു​ മുന്നിൽ കുത്തിയിരിപ്പ്​ സമരം നടത്തി.

പ്രതിഷേധക്കാരും ​െപാലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സി.പി.എം നേതൃത്വത്തി​െൻറ അറിവോടെയാണ്​ കോൺഗ്രസ്​ ഓഫിസുകൾ തകർക്കാൻ ശ്രമിക്കുന്നതെന്ന്​ എം.കെ. രാഘവൻ എം.പി പറഞ്ഞു. ജനാധിപത്യത്തിനു​ നേരെയുള്ള തേർവാഴ്​ചയാണ്​ സി.പി.എമ്മും ഡി.വൈ.എഫ്​.ഐയും നടത്തുന്നതെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ പറഞ്ഞു. കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ്, ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്​മണ്യൻ, കെ. പ്രവീൺ കുമാർ, പി.എം. നിയാസ്​ തുടങ്ങിയവരും സംസാരിച്ചു.

കക്കോടി കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കുകയും കമ്പ്യൂട്ടറും ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. അക്രമികൾ തകർത്ത ഗാന്ധിജി, അയ്യൻകാളി, ഇന്ദിര ഗാന്ധി, രാജീവ്​ ഗാന്ധി തുടങ്ങിയവരുടെ ഛായാചിത്രങ്ങളുമായാണ്​ കോൺഗ്രസ്​ പ്രവർത്തകർ കമീഷണർ ഓഫിസിന്​ മുന്നിലെത്തിയത്​. പ്രതിഷേധത്തിനുശേഷം നേതാക്കൾ സിറ്റി ​െപാലീസ്​ കമീഷണർക്ക്​ പരാതി നൽകി. കോൺഗ്രസ്​ ഓഫിസുകൾ ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യുമെന്ന്​ കമീഷണർ ഉറപ്പുനൽകിയതായി ടി. സിദ്ദീഖ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscalicutprotest
Next Story