പുതുപ്പാടിയിലെ സംഘർഷം; സമാധാനം നിലനിർത്താൻ സർവകക്ഷി തീരുമാനം
text_fieldsപുതുപ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം
പുതുപ്പാടി: പുതുപ്പാടിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ സർവകക്ഷി യോഗതീരുമാനം. കഴിഞ്ഞ ദിവസം കള്ളുഷാപ്പിൽ പാട്ടു പാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് പുതുപ്പാടി പഞ്ചായത്ത് ഹാളിൽ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചത്. തർക്കങ്ങൾ പരിഹരിച്ച് സമാധാനത്തോടെ മുന്നോട്ടുപോകാൻ ഇരു പാർട്ടിപ്രവർത്തകരും മുന്നോട്ടുവരണമെന്ന് സർവകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് നജ്മുന്നിസ ഷെരീഫ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയിൽ, വിവിധ പാർട്ടി നേതാക്കളായ ഷിജു ഐസക്, ഷംസു കുനിയിൽ, മോളി ആന്റോ, പി.ആർ. രാകേഷ്, ബൈജു കല്ലടിക്കുന്ന്, ടി.വി. സാബു, ഷംസീർ പോത്താറ്റിൽ, ടി.എം. പൗലോസ്, ഷാഫി വളഞ്ഞപാറ, നാസർ പുഴങ്കര, ഖാദർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

