Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​ലി​യു​ടെ ആ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം; സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്ത്, സി​നാ​ന് 64 മു​റി​വു​ക​ൾ

text_fields
bookmark_border
പു​ലി​യു​ടെ ആ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം; സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്ത്, സി​നാ​ന് 64 മു​റി​വു​ക​ൾ
cancel
camera_alt

കു​മ്മ​ങ്കോ​ട് വ​ട്ട​ക്ക​ണ്ടി​പ്പാ​റ​യി​ൽ പു​ലി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു

നാ​ദാ​പു​രം: കു​മ്മ​ങ്കോ​ട് സി​നാ​നു നേ​രെ​യു​ണ്ടാ​യ​ത് പു​ലി​യു​ടെ ആ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ടി പു​ലി ഓ​ടി മ​റ​യു​ന്ന ദൃ​ശ്യം ഇ​ന്ന​ലെ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഇ​തു​വ​രെ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​നി​രാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​മ്മ​ങ്കോ​ട്ടെ സി​നാ​നു നേ​രെ വ​ന്യ​ജീ​വി​യാ​യ (പു​ലി)​യി​ൽ നി​ന്നു​ണ്ടാ​യ​ത് അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വീ​ട്ടി​നു പു​റ​കു​വ​ശ​ത്തെ പ​റ​മ്പി​ൽ പ​പ്പാ​യ പ​റി​ക്കാ​ൻ ചു​റ്റു​പാ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സി​നാ​നെ പു​ലി ആ​ക്ര​മി​ച്ച​ത്.

തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന കു​ഴി​യി​ൽ ഒ​ളി​ഞ്ഞു ക​ഴി​ഞ്ഞ പു​ലി സി​നാ​ന്റെ പി​റ​കി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പു​ലി​യു​മാ​യു​ള്ള മ​ൽ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ സി​നാ​ൻ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ക​ഴു​ത്തി​ന് പി​ൻ​ഭാ​ഗ​ത്തും ചെ​വി​ക്ക് താ​ഴെ​യു​മാ​യി ഉ​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ൽ 64ല​ധി​കം തു​ന്ന​ലു​ക​ളാ​ണ് ഇ​ടേ​ണ്ടി വ​ന്ന​ത്. പു​റ​ത്തും നെ​ഞ്ചി​ലും, വ​യ​ർ ഭാ​ഗ​ത്തും ന​ഖം ഉ​പ​യോ​ഗി​ച്ചു​ള്ള മാ​ന്ത​ൽ കാ​ര​ണം നി​ര​വ​ധി സ്ഥ​ല​ത്ത് വേ​റെ​യും മു​റി​വേ​റ്റു. സി​നാ​ന് ചു​മ​ലി​ലും ന​ടു​വി​ലും വേ​ദ​ന കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ

നാ​ദാ​പു​രം: സി.​സി.​ടി വി ​യി​ൽ ദൃ​ശ്യ​മാ​യ പു​ലി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഏ​ര​ത്ത് മ​മ്മു​വി​ന്‍റെ വീ​ട്ടി​ന​ടു​ത്ത് അ​ജ്ഞാ​ത ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് വീ​ട്ടു​കാ​ർ ക​ണ്ട​ത് പ്ര​ദേ​ശ​ത്ത് വീ​ണ്ടും ഭ​യ​പ്പാ​ടി​നി​ട​യാ​ക്കി. പു​ലി​യെ ത​ന്നെ​യാ​ണ് ക​ണ്ട​തെ​ന്ന് വീ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. തു​ട​ർ​ന്ന്‌ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​ത്ത് പ​തി​ഞ്ഞ കാ​ൽ​പാ​ദ​ത്തി​ൻ്റെ ചി​ത്രം പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു.

തെ​ര​ച്ചി​ൽ തു​ട​രു​ന്നു

നാ​ദാ​പു​രം: സി​നാ​നെ ആ​ക്ര​മി​ച്ച പു​ലി​ക്കാ​യി ഇ​ന്ന​ലെ​യും വ​നം​വ​കു​പ്പി​ന്‍റെ ആ​ർ.​ആ​ർ.​ടി.​അം​ഗ​ങ്ങ​ൾ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. രാ​വി​ലെ ഏ​ഴു മു​ത​ൽ ര​ണ്ടു ടീ​മു​ക​ളാ​യി​ട്ടാ​ണ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലും, കു​റ്റി​ക്കാ​ടു​ക​ളി​ലും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന ധാ​ര​ണ​യി​ൽ ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് തെ​ർ​മ​ൽ ഡ്രോ​ൺ പ​രി​ശോ​ധ​ന

നാ​ദാ​പു​രം: കു​മ്മ​ങ്കോ​ട് യു​വാ​വി​നെ പു​ലി ആ​ക്ര​മി​ച്ച​തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് തെ​ർ​മ​ൽ ഡ്രോ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി. വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ൽ പു​ലി സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ട്ട​ക്ക​ണ്ടി പാ​റേ​മ്മ​ൽ കാ​ട് മൂ​ടി കി​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും മൂ​ന്നും കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡ്രോ​ൺ പ​രി​ശോ​ധ​ന​യും ആ​ർ. ആ​ർ. ടി. ​പ​രി​ശോ​ധ​ന​യും ഇ​ന്നും തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Confirmation of leopard attack; CCTV footage released, 64 wounds on Sinan
Next Story