Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎന്നു​ ശരിയാകും...

എന്നു​ ശരിയാകും കോംട്രസ്​റ്റ്​​​? ഏറ്റെടുക്കൽ ബിൽ ​ രാഷ്​ട്രപതി അംഗീകരിച്ചിട്ട്​ മൂന്നുവർഷം

text_fields
bookmark_border
എന്നു​ ശരിയാകും കോംട്രസ്​റ്റ്​​​? ഏറ്റെടുക്കൽ ബിൽ ​ രാഷ്​ട്രപതി അംഗീകരിച്ചിട്ട്​ മൂന്നുവർഷം
cancel
camera_alt

മാനാഞ്ചിറയിലെ കോംട്രസ്​റ്റ്​ നെയ്ത്ത് ശാല കെട്ടിടം

കോ​ഴി​ക്കോ​ട്​: മാ​നാ​ഞ്ചി​റ​യി​ലെ കോം​ട്ര​സ്​​റ്റ്​ ഭൂ​മി​യും കെ​ട്ടി​ട​വും ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ രാ​ഷ്​​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച്​ മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​ക​ൾ അ​ക​ലെ. ആ​ധു​നി​ക നെ​യ്​​ത്തു​ശാ​ല തു​ട​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കി നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ന്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ സം​സ്ഥാ​ന നി​യ​മ​വ​കു​പ്പ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഗ​സ​റ്റ്​ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ലാ​ൻ​ഡ്​ ക​മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​കൂ​ല നി​ല​പാ​ടെ​ടു​ത്ത​താ​ണ് പ്ര​തി​സ​ന്ധി​യാ​യ​തെ​ന്നാ​ണ്​ സം​യു​ക്ത സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത്​ വ്യ​വ​സാ​യ മ​ന്ത്രി​യാ​യ എ.​സി. മൊ​യ്​​തീ​ൻ കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ​െഡ​വ​ല​പ്​​മെൻറ്​ കോ​ർ​പ​റേ​ഷ​​നോ​ട്​ പ​ദ്ധ​തി​യു​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും പി​ന്നീ​ട്​ മ​ന്ത്രി മാ​റി​യ​തോ​ടെ ന​ട​പ​ടി​ക​ൾ വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​യി.

മു​ൻ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ 2010 ജൂ​ൺ ഒ​മ്പ​തി​ന്​ കോം​ട്ര​സ്​​റ്റ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ബി​ൽ അ​വ​ത​രി​പ്പി​ച്ച്​ അം​ഗീ​കാ​ര​ത്തി​ന​യ​ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​‍െൻറ നി​ർ​ദേ​ശം.

തു​ട​ർ​ന്നു​വ​ന്ന യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ​െഡ​വ​ല​പ്​​മെൻറ്​ കോ​ർ​പ​റേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ധു​നി​ക നെ​യ്​​ത്ത്​ ഫാ​ക്​​ട​റി​യും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും ഹെ​റി​റ്റേ​ജ്​ മ്യൂ​സി​യ​വും വി​ഭാ​വ​നം ചെ​യ്​​തും തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യു​മു​ള്ള​ ബി​ൽ 2015 ജൂ​ലൈ 25ന്​​ ​നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന്​ അ​യ​ച്ചു. ബി​ല്ലി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന 1.5547 ഹെ​ക്​​ട​ർ ഭൂ​മി​ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്​ വ​രു​മെ​ന്നാ​ണ്​​ പ്ര​തീ​ക്ഷി​ച്ച​ത്.

ഫാ​ക്​​ട​റി അ​ട​ച്ചു​പൂ​ട്ടു​േ​മ്പാ​ൾ 287 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മാ​നേ​ജ്​​മെൻറ്​ മു​ന്നോ​ട്ടു​െ​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി 180 പേ​ർ പി​രി​ഞ്ഞു​പോ​യി. അ​വ​ശേ​ഷി​ച്ച 107 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. നി​ല​വി​ൽ കെ.​എ​സ്.​ഐ.​ഡി.​സി മു​ഖേ​ന പ്ര​തി​മാ​സം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന 5000 രൂ​പ മാ​ത്ര​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്വാ​സം. ഇ​തു​ത​ന്നെ നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച്​ പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഫാ​ക്ട​റി ഉ​ട​ന്‍ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ മു​ഴു​വ​ന്‍ ആ​നു​കൂ​ല്യ​വും ന​ല്‍ക​ണ​മെ​ന്നും 2017 മാ​ർ​ച്ച്​ 31ന്​ ​വ്യ​വ​സാ​യ ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട​വ​ർ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ സ്​​റ്റേ സ​മ്പാ​ദി​ച്ച്​ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി പ​ത്തു​വ​ർ​ഷ​മാ​യ​പ്പോ​ഴാ​ണ്​ ഏ​റ്റെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യേ​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്.

നി​ല​വി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ല​ഭാ​ഗ​വും നി​ലം​പൊ​ത്തി​യി​ട്ടു​ണ്ട്. ഭൂ​മി​യും കെ​ട്ടി​ട​വും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും തൊ​ഴി​ലും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഇ.​സി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:Comtrust Acquisition 
News Summary - Comtrust Acquisition Bill President approved before three years; no action
Next Story