Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപഭോക്​തൃ ഫോറത്തിൽ...

ഉപഭോക്​തൃ ഫോറത്തിൽ പരാതി പ്രളയം; തീർപ്പാക്കാൻ ആളില്ല

text_fields
bookmark_border
ഉപഭോക്​തൃ ഫോറത്തിൽ പരാതി പ്രളയം; തീർപ്പാക്കാൻ ആളില്ല
cancel

കോഴിക്കോട്​: കോവിഡ്​ കാലത്തും പരാതികൾ പതിവുപോലെ വരുന്നുവെങ്കിലും ജില്ല ഉപഭോക്​തൃ തർക്കപരിഹാര ഫോറത്തിൽ ഒമ്പതു ​മാസമായി കേസ്​ തീർപ്പാക്കാൻ ആളില്ല. ഉപഭോക്​തൃ ഫോറം പ്രസിഡൻറും അംഗവും കാലാവധി കഴിഞ്ഞുപോയിട്ട്​ 10 മാസത്തിലേറെയായി. ഇതോടെയാണ്​ കേസ്​ കേൾക്കാനും വിധിപറയാനും ആളില്ലാതായത്​.

കഴിഞ്ഞ ഡിസംബറിലാണ്​ മൂന്നംഗങ്ങൾ വേണ്ട ജില്ല ഫോറത്തി​െൻറ പ്രസിഡൻറും അംഗങ്ങളിലൊരാളും സ്​ഥാനമൊഴിഞ്ഞത്​. ഇതോടെ വയനാട്​ ഉപഭോക്​തൃ ഫോറം പ്രസിഡൻറിനാണ്​ കോഴിക്കോടി​െൻറ ചുമതല. ജനുവരി മുതൽ മാർച്ച്​ 16 വരെ ജില്ലയിലെ അവശേഷിക്കുന്ന അംഗത്തോടൊപ്പം വയനാട്​ ഫോറം പ്രസിഡൻറ്​ ആഴ്​ചയിലൊരിക്കൽ സിറ്റിങ്​ നടത്തിയെങ്കിലും കേസുകൾ വിളിച്ചുമാറ്റുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

കൊറോണ മുൻകരുതൽ വന്നതോടെ അതും നിലച്ചു. പരാതികൾ വാങ്ങി​െവച്ച്​ വിളിക്കുന്ന തീയതി നൽകാൻ മാത്രമേ​ കുന്ദമംഗലത്തുള്ള ജില്ല ഫോറത്തിന്​ ഇപ്പോൾ കഴിയുന്നുള്ളൂ​.

ഒരു മാസമെങ്കിലും കഴിഞ്ഞ് ​കേസ്​ വിളിക്കുന്ന ദിവസം വീണ്ടും തീയതി നീട്ടിനൽകും. പെ​ട്ടെന്ന്​ പരിഹാരം ലഭിക്കേണ്ട പരാതികളിൽ വർഷത്തോളം കഴിഞ്ഞിട്ടും തീർപ്പാവാതെ വിഷമിക്കുകയാണ്​ നൂറുകണക്കിന്​ ഉപഭോക്​താക്കൾ. 1200 ലേറെ പരാതികൾ ജില്ല ഫോറത്തിൽ പരിഹാരംതേടി ഇപ്പോൾ തന്നെയുണ്ട്​.

പണം ​െകാടുത്തു വാങ്ങുന്ന സേവനങ്ങളിലെ പരാതികൾക്കും മറ്റു ഉപഭോക്​തൃ സംബന്ധമായ കേസുകൾക്കും കാലതാമസം കൂടാതെ നീതി ലഭ്യമാക്കാനാണ്​ ഉപഭോക്​തൃ തർക്ക പരിഹാര ഫോറങ്ങൾ ആരംഭിച്ചത്​. പരാതി സമർപ്പിച്ചാൽ മൂന്നു മാസത്തിനകം തീർപ്പാക്കണമെന്നതാണ്​ വ്യവസ്​ഥ. എന്നാൽ, ഇപ്പോൾ രണ്ടും മൂന്നും വർഷം കഴിഞ്ഞ പരാതികൾ തിർപ്പാവാതെ കെട്ടിക്കിടക്കുകയാണ്​.

ജില്ല ജഡ്​ജിയുടെ റാങ്കിലു​ളള ജുഡീഷ്യൽ ഒാഫിസറോ ഏഴു​ കൊല്ലമായി പ്രാക്​ടീസ്​ ചെയ്യുന്ന അഭിഭാഷകനോ ആണ്​ ജില്ല ഫോറം പ്രസിഡൻറാവേണ്ടത്​. ​പ്രസിഡൻറും പൊതുപ്രവർത്തന പരിചയമുള്ള വനിതാ അംഗവും നിയമ ബിരുദമുള്ള മറ്റൊരംഗവും ചേർന്നാണ്​ കേസുകൾ പരിഗണിക്കേണ്ടത്​. പ്രസിഡൻറ്​ നിയമനത്തിനായി ജൂണിൽ പരീക്ഷ നിശ്ചയിച്ചെങ്കിലും കോവിഡ്​ കാരണം മാറ്റി​െവച്ചു. നേരത്തേ സംസ്​ഥാന ഫോറം നേരിട്ട്​ നിയമനം നടത്തുന്ന രീതി ഈയിടെ കേന്ദ്ര ഉപഭോക്​തൃ നിയമ പരിഷ്​കരണത്തിന്​ ശേഷമാണ്​ പരീക്ഷ വഴിയായത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumer forumsettle
News Summary - complaints in consumer forum; There is no one to settle
Next Story