Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് വാങ്ങിവെച്ച...

പൊലീസ് വാങ്ങിവെച്ച പണവും രേഖകളും തിരിച്ചുനൽകിയില്ലെന്ന് പരാതി

text_fields
bookmark_border
police
cancel

കോ​ഴി​ക്കോ​ട്: നാ​ലു​വ​ർ​ഷം മു​മ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ പൊ​ലീ​സ് വാ​ങ്ങി​വെ​ച്ച യു​വാ​വി​ന്റെ പ​ണ​വും രേ​ഖ​ക​ളും തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ​വി. ​പ്ര​മോ​ദാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. 2019 ജ​നു​വ​രി നാ​ലി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​നു സ​മീ​പ​ത്ത് പോ​സ്റ്റ​റൊ​ട്ടി​ക്ക​വെ ക​സ​ബ പൊ​ലീ​സ് പ്ര​മോ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഴ്സ്, ആ​ധാ​ർ കാ​ർ​ഡ്, ഐ.​ഡി കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, പോ​ക്ക​റ്റ് ഡ​യ​റി, 600 രൂ​പ എ​ന്നി​വ​യാ​ണ് പൊ​ലീ​സ് വാ​ങ്ങി​വെ​ച്ച​ത്.

അ​ന്ന​ത്തെ എ​സ്.​ഐ വി. ​സി​ജി​ത്തും എ.​എ​സ്.​ഐ പ്ര​ദീ​പ് കു​മാ​റു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മാ​വോ​യി​സ്റ്റാ​ണോ എ​ന്ന് ചോ​ദി​ച്ചു​​കൊ​ണ്ടാ​യി​രു​ന്നു​വ​ത്രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​രു​മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞാ​ണ് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പൊ​ലീ​സ് കം​പ്ല​യി​ന്റ് അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneydocumentspolicemen
News Summary - Complaint that the money and documents bought by the police were not returned
Next Story