കാലിക്കറ്റിൽ പ്രഖ്യാപിച്ചതിലും നേരത്ത പരീക്ഷ നടത്തുന്നതായി പരാതി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പരീക്ഷ കലണ്ടറിൽ പ്രഖ്യാപിച്ചതിനേക്കാൾ നേരത്തേയാക്കുന്നതായി പരാതി. റെഗുലർ വിദ്യാർഥികളുടെ ബി.കോം, ബി.എസ്സി, ബി.ബി.എ തുടങ്ങിയ പരീക്ഷകളാണ് നേരത്തെ നടത്തുന്നത്. ഫെബ്രുവരി ഏഴിന് നടത്തുമെന്നായിരുന്നു പരീക്ഷ കലണ്ടറിലുള്ളത്. എന്നാൽ, ജനുവരി 27ന് പരീക്ഷകൾ നടത്താനാണ് പുതിയ തീരുമാനം. മുന്നറിയിപ്പില്ലാതെ 10 ദിവസം നേരത്തേയാക്കിയത് വിദ്യാർഥികളെ കുഴപ്പത്തിലാക്കി.
നിലവിൽ വിദ്യാർഥികൾ പ്രോജക്ട്, ഇന്റേൺഷിപ്, ഇൻഡസ്ട്രിയൽ വിസിറ്റ് , സ്റ്റഡി ടൂർ എന്നിവയുടെ തിരക്കിലാണ്. അധ്യാപകർ റിവിഷൻ ക്ലാസ് വരെ തീരുമാനിച്ചിരുന്നത് പരീക്ഷാ കലണ്ടറിൽ വിശ്വസിച്ചാണ്. കഴിഞ്ഞ നവംബറിൽ നടക്കേണ്ട പരീക്ഷയാണ് കോവിഡ് കാരണം നീണ്ടത്. മൂന്നാം തരംഗം കൂടുതൽ ശക്തിപ്രാപിക്കുകയാണെങ്കിൽ അടുത്ത് നടക്കാനിരിക്കുന്ന പരീക്ഷകളും മാറ്റിവെക്കേണ്ടി വരും. ഇതോടെ പരീക്ഷകൾ ഇനിയും താളംതെറ്റാനിടയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

