Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശുപത്രി കുളിമുറിയിൽ യുവാവ് ഒളിഞ്ഞു നോക്കിയതായി പരാതി
text_fieldsbookmark_border
ഉള്ള്യേരി: മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ശുചിമുറിയിൽ കുളിക്കുകയായിരുന്ന സ്ത്രീയെ യുവാവ് ഒളിഞ്ഞുനോക്കിയതായി പരാതി. രോഗിയോടൊപ്പം കൂട്ടിരിപ്പിനെത്തിയ യുവതിയാണ് മറ്റൊരു വാർഡിൽ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ അരിക്കുളം സ്വദേശിയായ യുവാവിനെതിരെ ആശുപത്രി അധികൃതർക്കും അത്തോളി പൊലീസിനും പരാതി നൽകിയത്.
യുവാവ് കുളിമുറിയുടെ മേല്‍ഭാഗത്തുകൂടി ഒളിഞ്ഞുനോക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. യുവാവിനെതിരെ കേസെടുത്തതായും വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും അത്തോളി പൊലീസ് അറിയിച്ചു.
Next Story

