Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാക്ഷികളെ...

സാക്ഷികളെ സ്വാധീനിക്കാൻ​ ശ്രമിക്കുന്നതായി​ പരാതി; സിറ്റി പൊലീസിലെ ജൂനിയർ സൂപ്രണ്ടിന്​ സ്​ഥലംമാറ്റം

text_fields
bookmark_border
സാക്ഷികളെ സ്വാധീനിക്കാൻ​ ശ്രമിക്കുന്നതായി​ പരാതി; സിറ്റി പൊലീസിലെ ജൂനിയർ സൂപ്രണ്ടിന്​ സ്​ഥലംമാറ്റം
cancel

കോ​ഴി​ക്കോ​ട്​: കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ​ ശ്ര​മി​ക്കു​ന്നു എ​ന്ന പ​രാ​തി​ക്കു പി​ന്നാ​ലെ സി​റ്റി പൊ​ലീ​സ്​ ഓ​ഫി​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ന്​ സ്​​ഥ​ലം മാ​റ്റം. എം. ​ഷി​ബു​വി​നെ​യാ​ണ്​ ​െകാ​ച്ചി പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി ഡി.​ഐ.​ജി ഹ​രി​ശ​ങ്ക​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​.

ഷി​ബു കൂ​ടി ഉ​ൾ​പ്പെ​​ട്ട വ​ഴി​ത​ർ​ക്ക കേ​സി​‍െൻറ വി​ചാ​ര​ണ കോ​ഴി​ക്കോ​​ട്​ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ന​ട​ക്കാ​നി​രി​ക്കെ ഇ​ദ്ദേ​ഹം കേ​സി​ലെ സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​കൂ​ടി​യാ​യ പാ​ലേ​രി​യി​ലെ സ്​​ത്രീ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഡി.​ജി.​പി​ക്ക്​ കൈ​മാ​റി​യ പ​രാ​തി​യി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​േ​​പ്പാ​ർ​ട്ടി​‍െൻറ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​യാ​യ ഷി​ബു​വി​നെ​ സ്​​ഥ​ലം മാ​റ്റി​യ​ത്. സ്​​ത്രീ​ക്കു​ പി​താ​വി​ൽ നി​ന്ന്​ ഇ​ഷ്​​ട​ദാ​നം ല​ഭി​ച്ച ഭൂ​മി​യി​ലേ​ക്കു​ള്ള വ​ഴി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പേ​രാ​​മ്പ്ര പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​തി​രു​ന്ന​ത്. സി​റ്റി പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ഇ​ദ്ദേ​ഹം ജോ​ലി ​െച​യ്യു​േ​മ്പാ​ൾ പ​ല ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​സി​ൽ ന​ട​ത്തു​മെ​ന്നും നീ​തി ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode policeinfluence witnesses
News Summary - Complaint of trying to influence witnesses; Junior Superintendent of City Police transferred
Next Story