വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകനെതിരെ വീണ്ടും പരാതി
text_fieldsതാമരശ്ശേരി: കായിക താരമായ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു പോക്സാേ കേസിൽ റിമാൻഡിലായ സ്കൂളിലെ കായികാധ്യാപകൻ വി.ടി.മിനീഷി(41)നെതിരെ വീണ്ടും പരാതി.
പരിശീലനത്തിനിടെ വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയും കാലിെൻറ തുടയെല്ലിന് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്നതാണ് പുതിയ പരാതി. കോടഞ്ചേരിക്കടുത്ത മൈക്കാവ് സ്വദേശിനിയായ 15കാരിയെയാണ് കായികാധ്യാപകൻ ചവിട്ടിപ്പരിക്കേൽപ്പിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 19ന് വീണ് പരിക്കേറ്റെന്ന് സ്കൂളിൽ നിന്ന് വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കായികാധ്യാപകെൻറ ചവിട്ടേറ്റാണ് തുടയെല്ല് ക്ഷതം സംഭവിച്ചതെന്ന കാര്യം രണ്ടു ദിവസം മുമ്പ് മാത്രമാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗ്രൗണ്ടിൽ പരിശീലനം കഴിഞ്ഞ് തളർന്ന വിദ്യാർഥിയെ വീണ്ടും നിർബന്ധിച്ച് പരിശീലനത്തിൽ പങ്കെടുപ്പിച്ചതായും ചവിട്ടേറ്റ് തുടയെല്ലിന് സാരമായ പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ച് അത്യാവശ്യ ചികിത്സ പോലും നൽകാൻ അധ്യാപകൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. മിനീഷിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

