Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ഴി​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം

text_fields
bookmark_border
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ന​ന്മ​ണ്ട​യി​ലെ ആ​സ്ഥാ​ന​ത്തി​ന​ടു​ത്ത് നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
കോ​ഴി​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം
cancel

നന്മണ്ട: കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അവസാനമില്ല. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചരയോടെ ബാലുശ്ശേരിയിലേക്ക് മത്സരിച്ചോടിയ രണ്ടു സ്വകാര്യ ബസുകൾ നന്മണ്ട 13 സ്റ്റോപ്പിൽ യാത്രക്കാരെയിറക്കിയ രീതി വലിയ ഞെട്ടലുണ്ടാക്കി.

നന്മണ്ട 13ലെ ബാലുശ്ശേരിക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിർത്തിയ ബസിൽനിന്ന് ജീവനക്കാർ അട്ടഹസിക്കുകയും അങ്ങാടിയിലെ റോഡരികിലെ ട്രാൻസ്ഫോർമറിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. അങ്ങാടിയിലെ വലിയ ആൾത്തിരക്കിനിടയിലൂടെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം.

മോട്ടോർ വാഹന വകുപ്പിന്റെ ആസ്ഥാനം നന്മണ്ട ടൗണിൽനിന്ന് ഒരു ചാൺ അകലെയാണ്. എന്നാൽ, പൊലീസോ മോട്ടോർ വാഹന വകുപ്പോ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് വ്യാപക പരാതികളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Competition of private buses on Kozhikode-Balussery route
Next Story