Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്പോർട്സ് കൗൺസിൽ...

സ്പോർട്സ് കൗൺസിൽ പട്ടിക അട്ടിമറിച്ച് കോളജ്; പ്രതിഷേധവുമായി കായിക താരങ്ങൾ

text_fields
bookmark_border
സ്പോർട്സ് കൗൺസിൽ പട്ടിക അട്ടിമറിച്ച് കോളജ്; പ്രതിഷേധവുമായി കായിക താരങ്ങൾ
cancel

കോഴിക്കോട്: ജില്ലയിലെ ഗവൺമെൻറ്​ കോളജുകളിലെ സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള അഡ്മിഷൻ സർക്കാർ ഉത്തരവും, സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്​റ്റും ഉണ്ടായിട്ടും വിദ്യാർഥികൾക്ക് പ്രവേശനം നൽകാത്തതിൽ കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ കൊളീജിയറ്റ് ഓഫിസിന് മുന്നിൽ കായിക താരങ്ങൾ സ്വന്തം ശവകുടീരം നിർമിച്ച് പ്രതിഷേധിച്ചു.

കേരള ഗവൺമെൻറ്​ ഉത്തരവനുസരിച്ച് ഗവൺമെൻറ്​ കോളജുകളിലെ സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള അഡ്മിഷൻ നടത്തി റാങ്ക് ലിസ്​റ്റ്​ തയാറാക്കി നൽകേണ്ട ചുമതല സ്പോർട്സ് കൗൺസിലിനാണ്.

ഇത് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുപ്രകാരം ജില്ല സ്പോർട്സ് കൗൺസിൽ കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഒരു മാസം മുമ്പ് റാങ്ക് ലിസ്​റ്റ്​ തയാറാക്കി ഗവൺമെൻറ്​ കോളജ് പ്രിൻസിപ്പൽമാർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ മീഞ്ചന്ത, കോടഞ്ചേരി, ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ഉൾപ്പെടെയുള്ള മറ്റു ചില ഗവൺമെൻറ്​ കേളജുകൾ അടക്കം സ്പോർട്സ് കൗൺസിൽ നൽകിയിട്ടുള്ള റാങ്ക് ലിസ്​റ്റ്​ മറികടന്ന് സ്വന്തം നിലയിൽ റാങ്ക് ലിസ്​റ്റ്​ തയാറാക്കി അവരുടെ താൽപര്യക്കാർക്ക് വേണ്ടി സ്പോർട്സ് ക്വോട്ട സീറ്റിൽ അഡ്മിഷൻ നടത്തുന്നതായി കായിക താരങ്ങൾ ആരോപിക്കുന്നു.

സർക്കാർ കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്പോർട്സ് കൗൺസിലി​െൻറ ലിസ്​റ്റ്​ മറികടക്കുന്നത് സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്ന് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. കെ.പി.സി.സി ദേശീയ കായിക വേദി ജില്ല പ്രസിഡൻറ്​ റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ബുഷർ ജംഹർ, എമിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports CouncilAthletes
News Summary - College Sports Council list Athletes in protest
Next Story