കോക്കനട്ട് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സംഗമം
text_fieldsകോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽനടന്ന കോക്കനട്ട് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മൊയ്തീൻ കോയയെ നാളികേര കർഷക സമിതി ദേശീയ പ്രസിഡന്‍റ് ഇളമന ഹരിദാസ് ആദരിക്കുന്നു
കോഴിക്കോട്: കോക്കനട്ട് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സംഗമം നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽനടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല പ്രസിഡന്‍റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
നാളികേര ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മൊയ്തീൻ കോയയെ നാളികേര കർഷക സമിതി ദേശീയ പ്രസിഡന്‍റ് ഇളമന ഹരിദാസ് ആദരിച്ചു. ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു, ബീരാൻ കുട്ടി ഹാജി, ഡീലേഴ്സ് ഭാരവാഹികളായ ജോസ് കൂരാചുണ്ട്, കെ.എം അബൂബബക്കർ ഹാജി, പി.വി യദാസ്, ജെയ്സൺ കൂരാചുണ്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

