Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവലകെട്ടിൽ...

വലകെട്ടിൽ മുസ്​ലിംലീഗ്​ പ്രവർത്തകർ തമ്മിൽ സംഘർഷം

text_fields
bookmark_border
muslim league
cancel

വേളം: വലകെട്ടിൽ വിളിച്ച മുസ്​ലിംലീഗ്​ യോഗത്തിൽ പുറത്തുനിന്നുള്ള നേതാക്കൾ പങ്കെടുക്കാനെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലെത്തി. തുടർന്ന്​, യോഗത്തിനെത്തിയ നേതാക്കളെ അവഹേളിച്ചെന്നാരോപിച്ച് പുറത്തുനിന്നെത്തിയ അനുകൂലികൾ വലകെട്ടിലെ വീടാക്രമിക്കാൻ ശ്രമിച്ചതായും വീട്ടുടമയെയും അനുജനെയും മർദിച്ചതായും പരാതി ഉയർന്നു. വീട്ടുടമ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

ഗ്രാപഞ്ചായത്ത് പ്രസിഡൻറിനെതിരെ പാർട്ടി അച്ചടക്കനടപടിയെടുത്തതിലും കാലാവധിക്കു മു​േമ്പ നടപടി പിൻവലിപ്പിച്ചതിലും പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. പാറക്കൽ അബ്​ദുല്ല എം.എൽ.എ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെങ്കിലും ഇതി​െൻറ തുടർച്ചയാണ്​ സംഭവമെന്ന്​ പറയുന്നു. ബുധനാഴ്ച വൈകീട്ട് യോഗത്തിനെത്തിയവർ തമ്മിൽ വാക്കേറ്റം നടക്കുകയും യോഗം മുടങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueClashvalakettil
Next Story