Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ഗ​രം തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്നു; ജ​നം ഭീ​തി​യി​ൽ

text_fields
bookmark_border
പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന​വ​രും ക​ച്ച​വ​ട​ക്കാ​രും കു​ട്ടി​ക​ളു​മാ​ണ് ഏ​റെ ഭ​യ​പ്പാ​ടോ​ടെ പോ​കേ​ണ്ടി വ​രു​ന്ന​ത്
ന​ഗ​രം തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്നു; ജ​നം ഭീ​തി​യി​ൽ
cancel
camera_alt

വ​ട​ക​ര ന​ഗ​ര​ത്തി​ൽ റോ​ഡി​ലൂ​ടെ കൂ​ട്ട​മാ​യി പോ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ

വടകര: നഗരം തെരുവുനായ്ക്കൾ കൈയടക്കുന്നതോടെ ഭീതിയിൽ ജനം. രാപകൽ വ്യത്യാസമില്ലാതെ നഗരഹൃദയ ഭാഗത്തുകൂടി തെരുവുനായ്ക്കൾ അലഞ്ഞുനടക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാവുകയാണ്. ഇറച്ചി, മീൻ ഉൾപ്പെടെയുള്ള സാധനങ്ങളുമായി കാൽനടയാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

ഫുട്പാത്തുകളടക്കം നായ്ക്കൾ കൈയടക്കുന്നതോടെ റോഡിലൂടെയും പോകാൻ പറ്റാത്ത അവസ്ഥയാണ്. നഗരത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേർക്ക് ഇതിനകം നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളിലും മറ്റും കഴിയുന്ന നായ്ക്കൾ നേരത്തേ രാത്രിയിലായിരുന്നു നഗരത്തിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പകൽ സമയത്തും കൂട്ടത്തോടെ കറങ്ങുകയാണ്.

പ്രഭാത നടത്തത്തിനിറങ്ങുന്നവരും കച്ചവടക്കാരും കുട്ടികളുമാണ് ഏറെ ഭയപ്പാടോടെ പോകേണ്ടി വരുന്നത്. പെറ്റുപെരുകുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - City street dogs take over; People are in fear
Next Story