Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരം, കസബ വില്ലേജ്...

നഗരം, കസബ വില്ലേജ് ഓഫിസുകൾ സ്മാർട്ടായി

text_fields
bookmark_border
നഗരം, കസബ വില്ലേജ് ഓഫിസുകൾ സ്മാർട്ടായി
cancel
camera_alt

ന​ഗ​രം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം മ​ന്ത്രി

കെ. ​രാ​ജ​ൻ നിർവഹിക്കുന്നു

കോ​ഴി​ക്കോ​ട്: ന​ഗ​ര​പ​രി​ധി​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ മ​ന്ത്രി കെ. ​രാ​ജ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 2024 ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പാ​യി കേ​ര​ള​ത്തി​ലെ അ​തി​ദ​രി​ദ്ര​രാ​യ എ​ല്ലാ ഭൂ​ര​ഹി​ത​രെ​യും ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ.

ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മു​ഴു​വ​ൻ കേ​സു​ക​ളും ത​രം​തി​രി​ച്ച് പ​ട്ട​യം കൊ​ടു​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും വ​ലി​യ​ങ്ങാ​ടി​യി​ലു​ള്ള ന​ഗ​രം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സും ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ക​സ​ബ വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ത​ന്നെ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ കേ​ര​ള​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ കേ​ര​ള​ത്തെ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഒ​രാ​ളു​ടെ​യും അ​തി​ർ​ത്തി ഇ​നി കു​റ്റി പി​ഴു​തെ​റി​ഞ്ഞാ​ൽ മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ട് ആ​കു​ന്ന​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹി​ച്ചു​കൊ​ണ്ട് ജീ​വ​ന​ക്കാ​രും സ്മാ​ർ​ട്ട് ആ​ക​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ബീ​ന ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല നി​ർ​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡെ​ന്നീ​സ് മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​കെ. നാ​സ​ർ, എ​സ്.​കെ അ​ബൂ​ബ​ക്ക​ർ, കെ. ​റം​ല​ത്ത്, പി. ​ദി​വാ​ക​ര​ൻ, സോ​ഫി​യ അ​നീ​ഷ്, കെ. ​മൊ​യ്തീ​ൻ കോ​യ, സ​ബ് ക​ല​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ, എ.​ഡി.​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റി​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 44 ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ മു​റി, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ മു​റി, ഓ​ഫി​സ് ഏ​രി​യ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശൗ​ചാ​ല​യം, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, സ്റ്റോ​റേ​ജ് മു​റി, ഡൈ​നി​ങ് റൂം, ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ശൗ​ചാ​ല​യം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City and Kasaba Village offices
News Summary - City and Kasaba Village offices have become smart
Next Story