ചുഴലിക്കര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsചുഴലിക്കര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിക്കുന്നു
എളേറ്റിൽ: ജില്ല പഞ്ചായത്ത് 15 ലക്ഷവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും അനുവദിച്ച് നവീകരിച്ച കിഴക്കോത്ത് ഏഴാം വാർഡിലെ ചുഴലിക്കര സാമൂഹിക ജലസേചന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുബൈർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത് മുഖ്യാതിഥിയായിരുന്നു.
എൻ.സി. ഉസ്സയിൻ, കെ.കെ. ഉനൈസത്ത്, പി.ജി. മുഹമ്മദ്, സി.ടി. വനജ, എം.എ.ഗഫൂർ, ടി.എം. രാധാകൃഷ്ണൻ, എം.ആലി, റജ്ന കുറുക്കാംപൊയിൽ, കെ.കെ. ജബ്ബാർ, കെ.മുഹമ്മദലി, പി.ഇസ്ഹാഖ്, മുഹമ്മദ് അബ്ദുൽ മുനീർ, പി.കെ. അനിൽകുമാർ, എം.പി. ഗഫുർ, ഉമ്മർ മുതുവാട്ടിശ്ശേരി എന്നിവർ സംസാരിച്ചു. വാർഡ് അംഗം റംല മുഹമ്മദലി സ്വാഗതവും പി.എം. സാദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

