Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ക്രിസ്മസ്-പുതുവത്സരാഘോഷം; മയക്കുമരുന്നിനെതിരെ പരിശോധന കർശനമാക്കി

text_fields
bookmark_border
drugs
cancel

കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ എ​ക്‌​സൈ​സ്, പൊ​ലീ​സ്, ക​സ്റ്റം​സ്, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് വ​കു​പ്പു​ക​ള്‍. പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഡി.​ജെ പാ​ര്‍ട്ടി​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. ഇ​ത്ത​രം പാ​ര്‍ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ പാ​ര്‍ട്ടി ഹാ​ളു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ.

ആ​ഘോ​ഷ അ​വ​സ​ര​ത്തി​ല്‍ റി​സോ​ര്‍ട്ടു​ക​ളി​ലും മ​റ്റു ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ഗ്രൗ​ണ്ടു​ക​ളി​ലും ന​ട​ത്തു​ന്ന ഡി.​ജെ പാ​ര്‍ട്ടി​ക​ള്‍ എ​ക്‌​സൈ​സി​ന്റെ​യും പൊ​ലീ​സി​ന്റെ​യും ക​ര്‍ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

ഡ്ര​ഗ് ഡി​റ്റ​ക്ഷ​ന്‍ കി​റ്റ് ഉ​പ​യോ​ഗി​ച്ച് സം​ശ​യ​മു​ള്ള എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വാ​യാ​ൽ എ​ൻ.​ഡി.​പി.​എ​സ് കേ​സെ​ടു​ക്കും. സം​ശ​യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഡോ​ഗ് സ്‌​ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ല​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​രെ സം​ശ​യ​മു​ള്ള​പ​ക്ഷം ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര മേ​ഖ​ല ജോ​യ​ന്റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ജി. ​പ്ര​ദീ​പ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ്, പൊ​ലീ​സ്, ക​സ്റ്റം​സ്, ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​വും ചേ​ർ​ന്നു.

ഉ​ത്ത​ര മേ​ഖ​ല ജോ​യ​ന്റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ജി. ​പ്ര​ദീ​പ്, കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ വി. ​രാ​ജേ​ന്ദ്ര​ന്‍, അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ (എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ്) എം. ​സു​ഗു​ണ​ന്‍, നാ​ർ​​കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മീ​ഷ​ണ​ര്‍ പ്ര​കാ​ശ​ന്‍ പ​ട​ന്ന​യി​ല്‍, കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി. ​ശ​ര​ത്ത് ബാ​ബു, കൊ​ടു​വ​ള്ളി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍സ്, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ന്റ​ലി​ജ​ന്‍സ് വി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബാ​ര്‍ ഹോ​ട്ട​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ജി​ല്ല​യി​ലെ ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ന് എ​ക്‌​സൈ​സ് ക​ണ്‍ട്രോ​ള്‍ റൂം 0495 2372927/ 9447178063, ​പൊ​ലീ​സ് 9497934752 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs huntexciseinspectionfestival season
News Summary - Christmas and New Year- Inspection against drugs has been tightened
Next Story