Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവഗണനയുടെ തീരത്ത്...

അവഗണനയുടെ തീരത്ത് ചോമ്പാല മത്സ്യബന്ധന തുറമുഖം

text_fields
bookmark_border
Chompala fishing harbor
cancel
camera_alt

ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം

വ​ട​ക​ര: ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പു​ലി​മു​ട്ടി​ന് ആ​ഴം കൂ​ട്ട​ണ​മെ​ന്ന​ത്. എ​ന്നാ​ൽ, പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ ​ഡ്രെ​ഡ്ജി​ങ് ഗു​ണ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ ന​ട​ത്തി​യ​തി​നാ​ൽ ച​ളി​നി​റ​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ക​ര​ക്ക​ടു​പ്പി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കും. ഹാ​ർ​ബ​റി​ലെ മ​ലി​ന​ജ​ല​മൊ​ഴു​ക്കി​ന് ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ ഹാ​ർ​ബ​ർ വൃ​ത്തി​ഹീ​ന​മാ​ണ്. ടോ​ൾ​പി​രി​വ് ന​ട​ത്തു​ന്ന​വ​ർ ഒ​രു​ക്കേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല.

ലേ​ല​പ്പു​ര​യി​ൽ മ​ത്സ്യ ലേ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ തീ​ര​ത്തു​നി​ന്ന് ത​ന്നെ​യാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. പ​ഴ​കി​യ​തും ദ്ര​വി​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ നി​ര​വ​ധി വ​ള്ള​ങ്ങ​ളാ​ണ് തീ​ര​ത്തോ​ടു​ചേ​ർ​ന്ന് അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. കൊ​തു​കു വ​ള​ർ​ത്ത് കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന വ​ള്ള​ങ്ങ​ൾ നീ​ക്കാ​ൻ ന​ട​പ​ടി​യില്ല. ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​യു​ടെ അ​ഭാ​വം തൊ​ഴി​ലാ​ളി​ക​ളെ വ​ല​ക്കു​ന്നു​ണ്ട്.

പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​പു​റ​മെ പു​റ​ത്തു​നി​ന്നു​കൂ​ടി ആ​ളു​ക​ൾ എ​ത്തു​ന്ന​തോ​ടെ ഹാ​ർ​ബ​ർ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. മ​ത്സ്യ ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ന​ട​ക്കു​ന്ന ഹാ​ര്‍ബ​റി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ര്‍ക്കി​ങ് സൗ​ക​ര്യം വേ​ണ്ട രീ​തി​യി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹാ​ർ​ബ​റി​ന് മു​ന്നി​ൽ പ​ല​യി​ട​ത്താ​യി പാ​ര്‍ക്ക് ചെ​യ്യു​ക​യാ​ണ് വാ​ഹ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chompala fishing harbor
News Summary - Chompala fishing harbor on the banks of the Neglect
Next Story