Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി​ക​സ​ന​ത്തി​ന്...

വി​ക​സ​ന​ത്തി​ന് കാ​തോ​ർ​ത്ത് ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം

text_fields
bookmark_border
വി​ക​സ​ന​ത്തി​ന് കാ​തോ​ർ​ത്ത് ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന   തു​റ​മു​ഖം
cancel

വ​​ട​​ക​​ര: ​അ​ടി​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​തെ വീ​​ർ​​പ്പു​​മു​​ട്ടു​​ന്ന ചോ​​മ്പാ​​ല മ​​ത്സ്യ​​ബ​​ന്ധ​​ന തു​​റ​​മു​​ഖം യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ വി​ക​സ​ന കു​തി​പ്പി​ലേ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ ഏ​റെ ച​ർ​ച്ച​യാ​യ ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് ഇ​ത്ത​വ​ണ​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ. ബ​ജ​റ്റി​ൽ ടോ​ക്ക​ൻ തു​ക​യാ​യി ര​ണ്ട് കോ​ടി വെ​ച്ച​ത് പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​മാ​യ ചോ​മ്പാ​ല തു​റ​മു​ഖം അ​വ​ഗ​ണ​ന​യു​ടെ പ​ടു​ക്കു​ഴി​യി​ൽ വീ​ണി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ര​ണ്ട് ത​വ​ണ ഇ​ട​ത് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടും തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​നം ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്. മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണ് പു​​ലി​​മു​​ട്ടി​​ന് ആ​​ഴം കൂ​​ട്ട​​ണ​​മെ​​ന്ന​​ത് എ​ന്നാ​ൽ ​പ​ദ്ധ​​തി എ​ങ്ങു​മെ​ത്തി​യി​ല്ല. ല​​ക്ഷ​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ച്ച് ന​​ട​​ത്തി​​യ ​ഡ്രെ​​ഡ്ജി​​ങ് ഗു​​ണ​​ക​​ര​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ൽ ന​​ട​​ത്തി​​യ​​തി​​നാ​​ൽ ച​​ളി​​നി​​റ​​ഞ്ഞ് മ​​ത്സ്യ​​ബ​​ന്ധ​​ന യാ​​ന​​ങ്ങ​​ൾ ക​​ര​​ക്ക​​ടു​​പ്പി​​ക്കാ​​ൻ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​ലാ​​ണ്. വേ​​ലി​​യേ​​റ്റ സ​​മ​​യ​​ങ്ങ​​ളി​​ൽ വ​​ള്ള​​ങ്ങ​​ൾ​​ക്ക് ഇ​​ത് ഏ​​റെ പ്ര​​യാ​​സം സൃ​​ഷ്ടി​​ക്കും. തു​റ​മു​ഖ​ത്ത് മ​​ലി​​ന​​ജ​​ല​​മൊ​​ഴു​​ക്കി​​ന് ഫ​​ല​​പ്ര​​ദ​​മാ​​യ സം​​വി​​ധാ​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വൃ​​ത്തി​​ഹീ​​ന​​മാ​​ണ്.

ലേ​​ല​​പ്പു​​ര​​യി​​ൽ മ​​ത്സ്യ ലേ​​ല​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ തീ​​ര​​ത്തു​​നി​​ന്ന് ത​​ന്നെ​​യാ​​ണ് ലേ​​ലം ന​​ട​​ക്കു​​ന്ന​​ത്. പ​​ഴ​​കി​​യ​​തും ദ്ര​​വി​​ച്ച​​തും ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ​​തു​​മാ​​യ നി​​ര​​വ​​ധി വ​​ള്ള​​ങ്ങ​​ളാ​​ണ് തീ​​ര​​ത്തോ​​ടു​​ചേ​​ർ​​ന്ന് അ​​ല​​ക്ഷ്യ​​മാ​​യി നി​​ർ​​ത്തി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്. കൊ​​തു​​കു വ​​ള​​ർ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളാ​​യി മാ​​റു​​ന്ന വ​​ള്ള​​ങ്ങ​​ൾ നീ​​ക്കാ​​ൻ ന​​ട​​പ​​ടി​​യി​ല്ല.​ശു​​ചി​​മു​​റി​​യു​​ടെ അ​​ഭാ​​വ​വും പ​ഴ​യ കെ​ട്ടി​ട​വും തൊ​​ഴി​​ലാ​​ളി​​ക​​ളെ വ​​ല​​ക്കു​​ന്നു​​ണ്ട്.​ബോ​ട്ടു​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങാ​ത്ത ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യം തു​റ​മു​ഖ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്നു​ണ്ട്.​തീ​ര​ക്ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​ർ ന​ട​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​നം മൂ​ല​മാ​ണ് മ​ത്സ്യം ല​ഭി​ക്കു​ന്ന​ത്. ചോ​മ്പാ​ല​യി​ലെ ഭൂ​രി​ഭാ​ഗ​വും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

തി​ക്കോ​ടി മു​ത​ൽ അ​ഴി​യൂ​ർ പൂ​ഴി​ത്ത​ല വ​രെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന തു​റ​മു​ഖ​മാ​ണി​ത്. ആ​യി​ര​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യ​ക്ഷ​മാ​യും അ​ത്ര​ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ പ​രോ​ക്ഷ​മാ​യും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.​മ​ത്സ്യം ക​യ​റ്റു​മ​തി​യി​ൽ ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന തു​റ​മു​ഖം ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് മു​ക​ളി​ലാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentchombalaFishing Harbor
News Summary - Chombala Fishing Harbour Awaits Development
Next Story