Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാമുക്കോയയുടെ വീട്ടിൽ...

മാമുക്കോയയുടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

text_fields
bookmark_border
Mamukoya
cancel
camera_alt

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ. മ​ന്ത്രി​മാ​രാ​യ

പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മീ​പം

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ബേ​പ്പൂ​ർ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി മാ​മു​ക്കോ​യ​യു​ടെ ഭാ​ര്യ സു​ഹ​റ, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ നി​സാ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കൃ​ഷ്ണ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ വാ​ടി​യി​ൽ ന​വാ​സ്, കൊ​ല്ല​ര​ത്ത് സു​രേ​ഷ​ൻ, ടി.​കെ. ഷെ​മീ​ന, ര​ജ​നി, ഗി​രി​ജ ടീ​ച്ച​ർ, കെ. ​രാ​ജീ​വ്‌ എ​ന്നി​വ​രും എ​ത്തി. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, വീ​ണ ജോ​ര്‍ജ്, വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ ശ​നി​യാ​ഴ്ച മാ​മു​ക്കോ​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistersChief MinisterMamukoya
News Summary - Chief Minister and Ministers at Mamukoya's house
Next Story