Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChennamangallurchevron_rightകിണറ്റിൽ വീണ പന്നിയെ...

കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു
cancel

ചേ​ന്ദ​മം​ഗ​ല്ലൂ​ർ : കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം മൂ​ലം ക​ർ​ഷ​ക​രും, നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ൽ. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൊ​റ്റ​ശ്ശേ​രി , പു​ൽ​പ​റ​മ്പ് ,ചേ​ന്ദ​മം​ഗ​ല്ലൂ​ർ പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ സ്വൈ​ര വി​ഹാ​രം ന​ട​ത്തു​ന്ന​ത്.​ജ​ന​വാ​സം കു​റ​ഞ്ഞ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​യ ന​റു​ക്കി​ൽ , ച​രു​പു​റം , ഏ​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കാ​ട്ടു​പ​ന്നി കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലും , ജ​ന​വാ​സ മേ​ഖ​ല​ക​ളും ഇ​റ​ങ്ങി വ്യാ​പ​ക​നാ​ശം വി​ത​ക്കു​ക​യാ​ണ് .

ക​ഴി​ഞ്ഞ ദി​വ​സം വെ​സ്റ്റ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ അ​മ്പ​ല​ത്തി​ങ്ങ​ൽ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ട്ടു​വ​ള​പ്പി​നോ​ട​ടു​ത്തു​ള്ള കി​ണ​റ്റി​ൽ പ​ന്നി വീ​ണു. നി​ര​വ​ധി കു​ടു​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പ​ന്നി​യെ ഷൂ​ട്ട​ർ ബി​ജു ചൂ​ലൂ​ർ വെ​ടി​വെ​ച്ചു കൊ​ന്നു. കി​ണ​റ്റി​ൽ വെ​ച്ച് ത​ന്നെ പ​ന്നി​യെ വെ​ടി​വെ​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ കി​ണ​റി​ലെ വെ​ള്ളം വ​റ്റി​ച്ച് വൃ​ത്തി​യാ​ക്കേ​ണ്ടി​വ​ന്നു.

താ​മര​ശേ​രി റേ​ഞ്ച് ഓ​ഫി​സി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ റം​ല ഗ​ഫൂ​ർ, ഗ​ഫൂ​ർ, ബ​ഷീ​ർ അ​മ്പ​ല​ത്തി​ങ്ങ​ൽ, ച​ന്ദ്ര​ൻ , വി​ജ​യ​ൻ വെ​ള്ള​ച്ചാ​ലി​ൽ, മു​ഹ​മ്മ​ദ് അ​മ്പ​ല​ത്തി​ങ്ങ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotwellpig
News Summary - The pig that fell into the well was shot
Next Story