Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChennamangallurchevron_rightബൈക്കിലെത്തി...

ബൈക്കിലെത്തി വയോധികയുടെ സ്വർണമാല തട്ടിയ പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്കിലെത്തി വയോധികയുടെ സ്വർണമാല തട്ടിയ പ്രതി പിടിയിൽ
cancel
camera_alt

മുക്കം മാമ്പറ്റയിൽ വയോധികയുടെ സ്വർണമാല കവർന്ന പ്രതി സന്ദീപിനെയും കൊണ്ട് വയോധികയുടെ മുമ്പിലെത്തി പൊലീസ്സ് തെളിവെടുപ്പ് നടത്തുന്നു.

മുക്കം: ആഡംബര ബൈക്കിലെത്തി വയോധികയുടെ സ്വർണമാല തട്ടി പറിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ചക്കിങ്ങൽ സന്ദീപിനെയാണ്​(30) മുക്കം പൊലീസ്​ പിടികൂടിയത്​. കൂട്ടാളിയായ മലപ്പുറം ഇളയന്നൂർ സ്വദേശി അനസ്​ ഒളിവിലാണ്​.

ജൂലായ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പറ്റയിൽ വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണമാല മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ ബസ്റ്റോപ്പിനടുത്ത് വെച്ചു ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ്​ അന്വേഷണസംഘം ശനിയാഴ്ച്ച രാത്രി പതിനൊന്നരമണിയോടെ അരീക്കോട് കാവന്നൂരിൽ വെച്ചു പ്രതിയെ പിടികൂടിയത്​.

ഇയാളുടെ സുഹൃത്തും കൂട്ടുപ്രതിയുമായ മലപ്പുറം ഇളയൂർ സ്വദേശി അനസിനു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയുടെ ബന്ധുവി​െൻറ കാവന്നൂരുള്ള ജുവല്ലറിയിൽ സ്വർണമാല വിൽന നടത്തിയതായി ഇയാൾ സമ്മതിച്ചു.

തുടർന്ന് അന്വേഷണ സംഘം തെളിവെടുപ്പി​െൻറ ഭാഗമായി കാവന്നൂരിലെ ജുവല്ലറിയിലെത്തി കവർച്ച ചെയ്ത സ്വർണം കണ്ടെടുക്കുകയും ചെയ്തു. മാല കവർന്ന പരാതി ലഭിച്ച ഉടനെ തന്നെ കേസ് രജിസ്റ്റർ ചെയ്ത മുക്കം പൊലീസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസി​െൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയും ചെയ്​തു.

സമീപവാസികളിലൊരാളായ സ്ത്രീ സംഭവം നടക്കുന്നതി​െൻറ തലേദിവസം രാവിലെ പാൽ വാങ്ങുന്നതിനായി വന്ന സമയത്ത് പരിചയമില്ലാത്ത രണ്ടുചെറുപ്പക്കാർ ഒരു ബൈക്കുമായി നിൽക്കുന്നത് മൊഴിനൽകുകയും തൊട്ടടുത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ആഡംബര ബൈക്കായ ഡ്യുക്കിലാണ് പ്രതികൾ വന്നതെന്നും മാലപൊട്ടിക്കുന്നതി​െൻറ തലേ ദിവസവും രാവിലെ ഏഴുമണിയോടുകൂടി പ്രതികൾ എന്ന് സംശയിക്കുന്ന യുവാക്കൾ സംഭവസ്ഥലത്ത് വന്നിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡ്യുക്ക് ബൈക്ക് ഉപയോഗിക്കുന്ന മുഴുവൻ ആളുകളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും കഴിഞ്ഞ രണ്ടുദിവസമായി പ്രതിയെ അന്വേഷണ സംഘം നിരീക്ഷണത്തിലായിരുന്നു.

സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടയിൽ മാല നഷ്ടപ്പെട്ട സ്ത്രീയും തലേ ദിവസം പാൽവാങ്ങാൻ വന്നിരുന്ന സ്ത്രീയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടുപ്രതിയായ അനസ്​, ബൈക്ക് മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്​.

മുക്കം ഇൻസ്‌പെക്ടർ ബി.കെ സിജുവി​െൻറ നേതൃത്വത്തിൽ എസ്.ഐ ഷാജിദ്, എ.എസ്.ഐമാരായ സാജു.സി, സലീം മുട്ടത്ത്, സിവിൽ ​െപാലീസ് ഉദ്യോഗസ്ഥന്മാരായ ഷെഫീഖ് നീലിയാനിക്കൽ, ഷംനാസ്, ലിനേഷ്, ശ്രീകാന്ത്, സ്വപ്ന, അരവിന്ദ്, രതീഷ്, സിൻജിത്ത്, നാസർ, എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
TAGS:mukkom crime Defendant 
Next Story