Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChennamangallurchevron_rightചേന്ദമംഗലൂർ ഹയർ...

ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു

text_fields
bookmark_border
ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു
cancel

ചേ​ന്ദ​മം​ഗ​ലൂ​ർ: ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഓ​ർ​മ​ക്കാ​യി ബ​ഷീ​ർ സ്ക്വ​യ​ർ ഒ​രു​ങ്ങു​ന്നു. നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റ് ആ​ണ് സ്മൃ​തി​യി​ടം നി​ർ​മി​ക്കു​ന്ന​ത്. ബ​ഷീ​റി​ന്‍റെ ഓ​ർ​മ​ക​ളു​ടെ ഇ​ടം എ​ന്ന നി​ല​യി​ലാ​ണ് സ്ക്വ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ബ​ഷീ​റി​ന് ഇ​ഷ്ട​പ്പെ​ട്ട മാ​ങ്കോ​സ്റ്റി​ൻ മ​ര​ങ്ങ​ളും ചാ​മ്പ മ​ര​വും ബ​ഷീ​ർ സ്ക്വ​യ​റി​ൽ ഉ​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്​ ഏ​റെ ആ​ത്മ​ബ​ന്ധ​മു​ള്ള വി​ദ്യാ​ല​യ​മാ​ണ് ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ബ​ഷീ​റി​ന്‍റെ മ​ക​ൾ ഷാ​ഹി​ന ബ​ഷീ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ​ത് ഈ ​സ്കൂ​ളി​ലാ​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​ത്താ​ണ് സ്ക്വ​യ​ർ. ബ​ഷീ​റി​ന്‍റെ ചി​ത്ര​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സ്ക്വ​യ​റി​ലു​ണ്ടാ​വും.

ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി മു​ർ​ഷാ​ദ് കാ​രാ​ട്ട് ആ​ണ് സ്ക്വ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ്​​മൃ​തി​യി​ടം ഒ​രു​ക്കു​ന്ന​ത്. പു​തി​യ ത​ല​മു​റ​ക്ക് ബ​ഷീ​റി​നെ​യും സാ​ഹി​ത്യ​ത്തെ​യും പ​രി​ച​യ​പ്പെ​ടാ​നും സ്മൃ​തി​യി​ടം വ​ഴി​യൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basheer square
News Summary - Basheer Square is getting ready at Chennamangalore Higher Secondary
Next Story