Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChemmencherychevron_rightകാപ്പാട് വിനോദ സഞ്ചാര...

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം തുറന്നു; ഒപ്പം പ്രതിഷേധവും

text_fields
bookmark_border
കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം തുറന്നു; ഒപ്പം പ്രതിഷേധവും
cancel
camera_alt

കാ​പ്പാ​ട് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം തു​റ​ന്ന​പ്പോ​ൾ

ചേ​മ​ഞ്ചേ​രി: പ്ര​കൃ​തി​യു​ടെ ദൃ​ശ്യ​ഭം​ഗി കൊ​ണ്ടും വൈ​ദേ​ശി​ക ആ​ധി​പ​ത്യ​ത്തി​െൻറ ആ​ദ്യ കാ​ൽ​പ്പാ​ടു​ക​ൾ പ​തി​ഞ്ഞ​തി​െൻറ ച​രി​ത്ര​പ്രാ​ധാ​ന്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ കാ​പ്പാ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട​താ​യി​രു​ന്നു.

ബ്ലൂ ​ഫ്ലാ​ഗ് പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ന്ദ​ര്യ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ മ​നോ​ഹ​ര തീ​ര​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ത്തു​ട​ങ്ങി. അ​തി​നി​ടെ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും അ​ര​ങ്ങേ​റി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ൾ​െ​പ്പ​ടെ കൂ​ടെ​നി​ന്ന ത​ദ്ദേ​ശീ​യ​രി​ൽ​നി​ന്ന് പ്ര​വേ​ശ​ന ഫീ​സ് വാ​ങ്ങു​ന്ന​തി​നെ​തി​രാ​യാ​ണ് വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

വാ​ർ​ഡ് അംഗം ഹ​ഫ്സ മ​നാ​ഫ്, മു​സ്​​ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന.​സെ​ക്ര​ട്ട​റി ശ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും ഡി.​ടി.​പി.​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkBeachCovid protocolKappadTourism Center
Next Story