Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightകടകളില്‍ മോഷണം;...

കടകളില്‍ മോഷണം; ദൃശ്യങ്ങൾ സി.സി.ടി.വിയില്‍

text_fields
bookmark_border
കടകളില്‍ മോഷണം; ദൃശ്യങ്ങൾ സി.സി.ടി.വിയില്‍
cancel
Listen to this Article

ചേ​ള​ന്നൂ​ര്‍: ക​ണ്ണ​ങ്ക​ര, പ​ട്ട​ര്‍പാ​ലം, എ​ട​ക്ക​ര​മു​ക്ക് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ക​ളി​ല്‍ മോ​ഷ​ണം. മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍. പു​തി​യ​ട​ത്തു​താ​ഴ​ത്ത് തേ​ങ്ങ -അ​ട​ക്ക എ​ന്നി​വ തൂ​ക്കി​യെ​ടു​ക്കു​ന്ന ക​ട, പ​ട്ട​ര്‍പാ​ല​ത്തെ വി.​കെ ചി​ക്ക​ന്‍ സ്റ്റാ​ള്‍, എ​ട​ക്ക​ര​മു​ക്കി​ലെ പി.​കെ ചി​ക്ക​ന്‍ സ്റ്റാ​ള്‍, ക​ണ്ണ​ങ്ക​ര ഇ​ച്ച​ന്നൂ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ആ​മി​ന ചി​ക്ക​ന്‍ സ്റ്റാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​തി​യ​ട​ത്ത് താ​ഴ​ത്ത് പാ​ട​ത്തി​ല്‍ അ​ശോ​ക​ന്‍ തേ​ങ്ങ, അ​ട​ക്ക എ​ന്നി​വ തൂ​ക്കി​യെ​ടു​ക്കു​ന്ന ക​ട​യി​ല്‍നി​ന്ന് 80 കി​ലോ കൊ​ട്ട അ​ട​ക്ക​യാ​ണ് മോ​ഷ​ണം​പോ​യ​ത്.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച വ​രെ​യാ​ണ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. പാ​വ​ണ്ടൂ​ർ ഹൈ​സ്കൂ​ൾ താ​ഴ എ​ര​ഞ്ഞാ​ടി അ​തൃ​മാ​ന്റെ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​ട്ട​ര്‍പാ​ല​ത്തെ വി.​കെ ചി​ക്ക​ന്‍ സ്റ്റാ​ളി​ലെ സി.​സി.​ടി.​വി​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്.കാ​മ​റ​യി​ൽ പ​തി​യാ​തി​രി​ക്കാ​ൻ മു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വെ​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ൾ വ​ന്ന​ത്. മൊ​ബൈ​ല്‍, ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍, പ​ണം എ​ന്നി​വ ഇ​വി​ടെ നി​ന്നും ന​ഷ്ട​മാ​യി. പി.​കെ ചി​ക്ക​ന്‍ സ്റ്റാ​ള്‍, ആ​മി​ന ചി​ക്ക​ന്‍ സ്റ്റാ​ള്‍ തു​ട​ങ്ങി​യ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. കാ​ക്കൂ​ര്‍ എ​സ്.​എ അ​ബ്ദു​ല്‍ സ​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

മെഡിക്കൽ കോളജിൽ മോഷണം പെരുകുന്നു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി സാ​ബി​ത്തി​ന്‍റെ മൊ​ബൈ​ലും പ​ഴ്സും ആ​ധാ​റും ലൈ​സ​ൻ​സും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും അ​ട​ങ്ങി​യ ബാ​ഗ് രാ​ത്രി മോ​ഷ്ടി​ക്ക​പ്പെ​ട്ടു. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല. സി.​സി.​ടി.​വി കേ​ടാ​ണെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് സാ​ബി​ത് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ള​ജി​ലെ ആ​റാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച ഉ​മ്മ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സാ​ബി​ത്. പ​ക​ൽ മു​ഴു​വ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഓ​ടി​ന​ട​ന്ന​തി​നാ​ൽ രാ​ത്രി ഉ​റ​ങ്ങി​പ്പോ​യി. ഉ​ണ​ർ​ന്നു​നോ​ക്കു​മ്പോ​ൾ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ബാ​ഗും മൊ​ബൈ​ലും ന​ഷ്ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യു​ണ്ട്. വാ​ർ​ഡു​ക​ളു​ടെ പ​രി​സ​ര​ത്ത് മോ​ഷ്ടാ​ക്ക​ൾ സ്ഥി​ര​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shoplifting
News Summary - Shoplifting; Footage on CCTV
Next Story