ടിപ്പർ ലോറി മണ്ണിനടിയിലായി; ഡ്രൈവർക്ക് പരിക്ക്
text_fieldsമണ്ണിനടിയിൽപെട്ട ടിപ്പർ ലോറി മണ്ണുമാന്തി ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നു
ചേളന്നൂർ: മണ്ണ് ഖനനത്തിനിടെ മലയിടിഞ്ഞ് ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. കണ്ണങ്കര പുനത്തിൽത്താഴം - ചിറക്കുഴി റോഡിലെ നെടൂളിമീത്തലിൽ മണ്ണുമാന്തി ഉപയോഗിച്ചു മണ്ണെടുക്കുന്നതിനിടെയാണ് മൺതിട്ട ഇടിഞ്ഞത്. ടിപ്പർ ലോറി മണ്ണിനടിയിലായി. ഡ്രൈവർ എൻ.എം. പ്രഭീഷിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടിപ്പർ ലോറി നിർത്തി മണ്ണുമാന്തി ഉപയോഗിച്ചു മേൽഭാഗത്തെ മണ്ണ് ഇടിച്ചിടവേയാണ് അപകടം. പെട്ടെന്നു മുകൾഭാഗത്തെ കൂറ്റൻ കല്ലുകൾ ഉൾപ്പെടെ ഇടിഞ്ഞ് ടിപ്പറിനുമേൽ പതിച്ചു. ടിപ്പർ പൂർണമായും മണ്ണിനടിയിലായി. താഴേക്കുപതിച്ച മണ്ണും കല്ലും തെറിച്ചാണ് പ്രഭീഷിന് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

