Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightബിഹാർ സ്വദേശിനിയെ...

ബിഹാർ സ്വദേശിനിയെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്രമം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ബിഹാർ സ്വദേശിനിയെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്രമം; പ്രതി അറസ്​റ്റിൽ
cancel

ചേ​ള​ന്നൂ​ർ: ചീ​ക്കി​ലോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലെ തൊ​ഴി​ലാ​ളി​യാ​യ ബി​ഹാ​ർ സ്വ​ദേ​ശി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. ന​ന്മ​ണ്ട പാ​വ​ണ്ടൂ​ർ സ്വ​ദേ​ശി കൈ​ത​യി​ൽ അ​നീ​ഷി​നെ​യാ​ണ്​ (29) കാ​ക്കൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ക്കൂ​ർ പൊ​ക്കു​ന്ന് മ​ല​യി​ൽ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല്ല​രി​യാ​നാ​യി എ​ത്തി​യ യു​വ​തി​യോ​ട്​ നാ​ട്ടു​കാ​ര​നാ​യ പ്ര​തി ക​ത്തി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ശേ​ഷം പി​റ​കി​ൽ​നി​ന്ന്​ അ​ടി​ച്ചുവീ​ഴ്ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വെ​ച്ച​തോ​ടെ ഭ​ർ​ത്താ​വും സ​ഹാ​യി​യും ഓ​ടി​വ​രു​ന്ന​തു​ക​ണ്ട പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഫാ​മി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന് പ്ര​തി നാ​ട്ടു​കാ​ര​നാ​ണെ​ന്നു മ​ന​സ്സി​ലാ​യ​തോ​ടെ കാ​ക്കൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​തി മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ്‌ ചെ​യ്തു ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

രാ​ത്രി​യോ​ടെ കാ​ക്കൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. ഷി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പൊ​ക്കു​ന്ന്‌ മ​ല​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി മ​ല​െ​ഞ്ച​രു​വി​ലെ ഷെ​ഡി​ൽ ഒ​ളി​വി​ൽ​ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​െ​യ ക​സ്​​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molest
News Summary - Attempt to molest Bihar native; Defendant arrested
Next Story