Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെക്യാട് തീപിടിത്തം; ഇരുനില വീട് കത്തിനശിച്ചു

text_fields
bookmark_border
ചെക്യാട് തീപിടിത്തം; ഇരുനില വീട് കത്തിനശിച്ചു
cancel
camera_alt

ചെ​ക്യാ​ട് കൊ​യ​മ്പ്രം പാ​ല​ത്തി​നു സ​മീ​പം തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച ഇ​രു​നി​ല വീ​ട്

നാദാപുരം: ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപം ശനിയാഴ്ച രാവിലെ പത്തരക്കുണ്ടായ തീപിടിത്തത്തിൽ ഇരുനില വീട് കത്തിനശിച്ചു.

മേച്ചിക്കാട്ട് ജാഫറിന്റെ ഇരുനില വീടാണ് കത്തിനശിച്ചത്. ഷോട്ട് സർക്യൂട്ട് മൂലമാണ് അപകടം. നാദാപുരത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നന്ദകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീയണച്ചു. വീടിന്റെ മുകൾനില പൂർണമായും കത്തിയ നിലയിലാണ്.

വീടിനകത്തെ ഉപകരണങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ച വിലപിടിച്ച രേഖകളും ശനിയാഴ്ച വിദേശത്ത് പോകാൻ തയാറായി നിൽക്കുകയായിരുന്ന ഉടമ ജാഫറിന്റെ പാസ്പോർട്ടും കത്തിയതായി ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒന്നരമണിക്കൂർ സമയം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chekyad Fire-A two-storey house was burnt down
Next Story