Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷോപ്പിങ്​...

ഷോപ്പിങ്​ പോർട്ടലി​‍െൻറ മറവിൽ തട്ടിപ്പ്​: റിട്ട. ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി

text_fields
bookmark_border
ഷോപ്പിങ്​ പോർട്ടലി​‍െൻറ മറവിൽ തട്ടിപ്പ്​: റിട്ട. ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി
cancel


സ്വന്തം ലേഖകൻ

കോഴിക്കോട്​: ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​‍െൻറ മറവിൽ നടന്ന 'ഓൺലൈൻ ലോട്ടറി' തട്ടിപ്പിൽ ചേവായൂരിലെ റിട്ട. ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം നാപ്​റ്റോൾ ഷോപ്പിങ്​ പോർട്ടലിൽ നിന്ന്​ ഓൺലൈനായി ഉൽപന്നം വാങ്ങിയതിനു പിന്നാലെയാണ്​ തട്ടിപ്പി​‍െൻറ തുടക്കം. ഉൽ​പന്നം ലഭിച്ചതി​‍െൻറ അടുത്ത ദിവസം സ്​​പീഡ്​ പോസ്​റ്റിൽ സ്​ക്രാച്ച്​ ആൻഡ്​ വിൻ കൂപ്പണോടുകൂടിയ കത്ത്​ ലഭിച്ചു. കൂപ്പണിൽ സമ്മാനമുണ്ടെങ്കിൽ കത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. കൂപ്പൺ സ്​ക്രാച്ച്​ ​െചയ്​തപ്പോൾ 75 ലക്ഷം രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചെന്ന്​ തെളിഞ്ഞുവന്നു​. തുടർന്ന്​ കത്തി​െല ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ തുക ലഭിക്കാൻ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ആവശ്യപ്പെട്ടു.

തുക ​കൈമാറുന്നതിന്​ മുമ്പ്​ ജി.എസ്​.ടി ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നികുതി മുൻകൂർ അടക്കണമെന്ന്​ നിർദേശിച്ചു. ഇതോടെ ആവശ്യപ്പെട്ടപ്രകാരം ആദ്യം 49,950 രൂപയും പിന്നീട്​​ 4,55,000 രൂപയും ബാങ്ക്​ വഴി അയച്ചു. ഇതോടെ ലോട്ടറി തുക 75 ലക്ഷമെന്നത്​ രണ്ടുകോടിയായിട്ടുണ്ടെന്ന്​ തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു. അതിനാൽ നികുതി തുക കൂടിയെന്ന്​ പറഞ്ഞ്​ ഏപ്രിൽ 20 വരെ 25 തവണയായി മൊത്തം 74,26,000 രൂപ തട്ടിപ്പുസംഘം അക്കൗണ്ടിലേക്ക്​ അയപ്പിക്കുകയായിരുന്നു. ഒരുമിച്ച്​ ഒമ്പതുലക്ഷം രൂപവരെ ഇദ്ദേഹം ബാങ്കിലെത്തി രശീതി​ എഴുതി കൗണ്ടറിലൂടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി കൈമാറിയിട്ടുണ്ട്​. വലിയ സൗഭാഗ്യം വന്നുചേരുമെന്ന പ്രതീക്ഷയിൽ തട്ടിപ്പാണെന്ന്​ ഇദ്ദേഹം തിരിച്ചറിഞ്ഞില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

സ്​ഥിരമായി ഒരേ അക്കൗണ്ടിലേക്ക്​ വൻ തുകകൾ നിക്ഷേപിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ട ബാങ്ക്​ അധികൃതർ സംശയം പ്രകടിപ്പിച്ച്​ കുടുംബത്തെ അറിയിച്ചതോടെയാണ്​ തട്ടിപ്പ്​ വ്യക്തമായത്​. ചേവായൂർ പൊലീസ്​ അന്വേഷിക്കുന്ന കേസിൽ ഇതുവരെ ആ​രെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല​. അടുത്തിടെ ഇ -മെയിൽ ചോർത്തിയുള്ള വിദേശ ഹാക്കര്‍മാരുടെ തട്ടിപ്പിൽ പ്രവാസി വ്യവസായിയായ പന്നിയങ്കര സ്വദേശിയുടെ 70,000 യു.എസ് ഡോളർ (52 ലക്ഷം രൂപ) നഷ്​ടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudCheating
Next Story