Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​റു​ന്ന ന​രി​ക്കു​നി; വി​ക​സ​ന​ക്കു​തി​പ്പി​ൽ ബ​സ് സ്റ്റാ​ൻ​ഡും അ​ങ്ങാ​ടി​യും

text_fields
bookmark_border
യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ത​ണ​ൽ ഒ​രു​ക്കാ​നു​ള്ള കൂ​റ്റ​ൻ ഇ​രു​മ്പു​തൂ​ണു​ക​ൾ ഉ​യ​ർ​ന്നു
മാ​റു​ന്ന ന​രി​ക്കു​നി; വി​ക​സ​ന​ക്കു​തി​പ്പി​ൽ   ബ​സ് സ്റ്റാ​ൻ​ഡും അ​ങ്ങാ​ടി​യും
cancel
camera_alt

ന​രി​ക്കു​നി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കൂ​റ്റ​ൻ ഇ​രു​മ്പു​തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്നു

ന​രി​ക്കു​നി: ക​ത്തു​ന്ന വെ​യി​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ദു​രി​തം അ​നു​ഭ​വി​ച്ച ന​രി​ക്കു​നി​യി​ലെ യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ന​രി​ക്കു​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ത​ണ​ൽ ഒ​രു​ക്കാ​നു​ള്ള കൂ​റ്റ​ൻ ഇ​രു​മ്പു​തൂ​ണു​ക​ൾ സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ആ​ധു​നി​ക രീ​തി​യി​ലു​ള്ള വ​ലി​യ മേ​ൽ​ക്കൂ​ര​യും മി​ക​ച്ച സീ​റ്റു​ക​ളും പു​തി​യ ക​വാ​ട​വും നി​ർ​മി​ക്കു​ന്ന​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ മു​ഖ​ച്ഛാ​യ പൂ​ർ​ണ​മാ​യും മാ​റും. മു​ൻ എം.​എ​ൽ.​എ ഡോ. ​എം.​കെ. മു​നീ​റി​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, പൂ​നൂ​ർ, കൊ​ടു​വ​ള്ളി, ബാ​ലു​ശ്ശേ​രി തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന യാ​ത്രാ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന​രി​ക്കു​നി. മു​മ്പ് മ​ഴ​ക്കാ​ല​ത്ത് ട്രാ​ക്കു​ക​ൾ ചെ​ളി​ക്കു​ള​മാ​കു​ന്ന​തും കൃ​ത്യ​മാ​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം ടൗ​ൺ സൗ​ന്ദ​ര്യ​വ​ൽ​ക​ര​ണ പ​ദ്ധ​തി​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ക​ട​ക​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ ഒ​രേ മാ​തൃ​ക​യി​ൽ ഏ​കീ​ക​രി​ക്കു​ന്ന​തോ​ടെ അ​ങ്ങാ​ടി​ക്ക് പു​ത്ത​ൻ കാ​ഴ്ച ഭം​ഗി കൈ​വ​രും.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ താ​ൽ​കാ​ലി​ക പ്ര​യാ​സ​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്കും. കൂ​റ്റ​ൻ ഇ​രു​മ്പ് തൂ​ണു​ക​ളും ഷീ​റ്റു​ക​ളും വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി സ്ഥാ​പി​ക്കു​ന്ന​തി​നാ​ലാ​ണ് പ​ണി​ക​ളി​ൽ നേ​രി​യ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. എ​ങ്കി​ലും ഈ ​മാ​സം 15ാം തീ​യ​തി​യോ​ടെ തൂ​ണു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി മേ​ൽ​ക്കൂ​ര​യി​ൽ ഷീ​റ്റ് ഇ​ടാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം ക​ച്ച​വ​ട​ക്കാ​രു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​ന് കൂ​ടി വ​ഴി​യൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് ടൗ​ൺ സൗ​ന്ദ​ര്യ​വ​ൽ​ക​ര​ണ​വും ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ന​രി​ക്കു​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​പി. ലൈ​ല പ​റ​ഞ്ഞു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ടൗ​ണി​ൽ വി​പു​ല​മാ​യ താ​ൽ​കാ​ലി​ക ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലേ​ക്ക് മാ​റ്റി. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം മാ​റി പാ​ർ​ക്ക് ചെ​യ്യു​ക​യും, പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്ത് മാ​ത്രം വ​ന്ന് ആ​ളു​ക​ളെ ക​യ​റ്റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

താ​ൽ​ക്കാ​ലി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നാ​ടി​ന്റെ വ​ലി​യൊ​രു വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ ബ​സ്, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും നി​ർ​മാ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​നാ​ണ് ഈ ​പു​ന​രു​ദ്ധാ​ര​ണ​ത്തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ന്റെ നി​ലം ടൈ​ൽ ചെ​യ്യു​ക​യും ഷോ​പ്പു​ക​ളു​ടെ ബോ​ർ​ഡു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്യും. വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കാ​തെ ജ​ന​ങ്ങ​ൾ​ക്ക് ബ​സ് കാ​ത്തി​രി​ക്കാ​നു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​വും അ​ങ്ങാ​ടി​യു​ടെ സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​വും വ്യാ​പാ​രി​ക​ളു​ടെ ബി​സി​ന​സ് വ​ർ​ധി​പ്പി​ക്കാ​നും ഈ ​മാ​റ്റ​ങ്ങ​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന് 13ാം വാ​ർ​ഡ് മെം​ബ​ർ പി.​കെ. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ബ​സ് സ്റ്റാ​ൻ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​രി​ക്കു​നി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യൊ​രു പ​രി​ധി വ​രെ ശ​മ​ന​മാ​കു​മെ​ന്നും പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര മേ​ഖ​ല​ക്ക് ഇ​ത് കൂ​ടു​ത​ൽ ഉ​ണ​ർ​വേ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Changing Narikuni; Bus stand and market in development stride
Next Story