കെ.എൽ 85 എത്തി, ആർ.ടി.ഒ ഓഫിസുകളുടെ പരിധിയിൽ മാറ്റം
text_fieldsകോഴിക്കോട്: ഫറോക്കിൽ പുതിയ സബ് റീജനൽ ആർ.ടി.ഒ ഓഫിസ് വന്നതോടെ കോഴിക്കോട് ആർ.ടി.ഒ ഓഫിസിനു കീഴിലെ വില്ലേജുകൾക്ക് പുനഃക്രമീകരണം. ജില്ലയിൽ രണ്ട് ആർ.ടി.ഒ ഓഫിസും അഞ്ച് സബ് ആർ.ടി.ഒ ഓഫിസുമാണുള്ളത്. കോഴിക്കോട് ആർ.ടി.ഒ ഓഫിസിനു കീഴിൽ കൊടുവള്ളിയും നന്മണ്ടയും ഫറോക്കും വടകരആർ.ടി.ഒ ഓഫിസിനു കീഴിൽ കൊയിലാണ്ടിയും പേരാമ്പ്രയുമാണ് സബ് ഓഫിസുള്ളത്.
നഗരത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫിസിൽ ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം കാരണം പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ തടസ്സം നേരിടുകയും ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിക്കുകയും ചെയ്തതോടെയാണ് ഫറോക്ക് മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് പുതിയ സബ് ആർ.ടി.ഒ ഓഫിസ് ആരംഭിച്ചത്.
കോഴിക്കോടിെൻറ പരിധിയിലുണ്ടായിരുന്ന ഒമ്പതു വില്ലേജുകളാണ് പുതിയ ഓഫിസിനു കീഴിൽ വരുക. കെ.എൽ 85ൽ ആയിരിക്കും ഇവിടെനിന്നുള്ള രജിസ്റ്റർ നമ്പറുകൾ. 2018ൽ നന്മണ്ട സബ് ആർ.ടി.ഒ ഓഫിസ് ആരംഭിച്ചപ്പോഴാണ് നഗരത്തിലെ ആർ.ടി.ഒക്കു കീഴിലെ അവസാന പുനഃക്രമീകരണം നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

