Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാമ്പ്യൻ പട്ടം...

ചാമ്പ്യൻ പട്ടം അച്ചാംതുരുത്തിന്; മഴയിലും ആവേശമായി ചാലിയാർ വള്ളംകളി

text_fields
bookmark_border
ചാമ്പ്യൻ പട്ടം അച്ചാംതുരുത്തിന്; മഴയിലും ആവേശമായി ചാലിയാർ വള്ളംകളി
cancel
camera_alt

ചാ​ലി​യാ​റി​ൽ ന​ട​ന്ന വ​ള്ളം​ക​ളി​യി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ശേ​ഷം എ.​കെ.​ജി

ചെ​റു​വ​ത്തൂ​രി​ന്റെ വ​ള്ളം മ​റി​ഞ്ഞ​പ്പോ​ൾ

ഫറോക്ക്: പ്രതികൂല കാലാവസ്ഥയിൽ കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ പതിനായിരങ്ങളുടെ ആവേശക്കൊടുമുടിയിൽ നാടിനെ ത്രസിപ്പിച്ച് ചാലിയാർ വള്ളംകളി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കേരള ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ജില്ലതല ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ് കോഴിക്കോട് ഫറോക്ക് ചാലിയാറിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചത്.

മൂന്ന് വിഭാഗങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തിനുശേഷം ഫൈനലിൽ ഇഞ്ചോടിഞ്ച് മത്സരത്തിൽ ഫോട്ടോ ഫിനിഷിൽ 20 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പാലിച്ചോൻ റിവർ നിൻജാസ് ബോട്ട് ക്ലബ് അച്ചാംതുരുത്ത് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം നേടിയ എ.കെ.ജി പൊടോതുരുത്ത് റിവറായിരുന്നു അവസാനംവരെ മുന്നിൽ നിന്നിരുന്നത്. അപ്രതീക്ഷിതമായാണ് പാലിച്ചോൻ മുന്നിലെത്തിയത്.

ഫോട്ടോ ഫിനിഷിലാണ് അവരുടെ വിജയം. മൂന്നാം സ്ഥാനം വയൽക്കര വെങ്ങാട് ബോട്ട് ക്ലബ് നേടി. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനുമിടയിലെ ചാലിയാറിൽ നടന്ന മത്സരം കാണാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. 30 പേർ തുഴയുന്ന 10 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ചാലിയാറിൽ 700 മീറ്ററിലധികം ദൂരം മത്സരിച്ചാണ് വള്ളങ്ങൾ കാണികൾക്ക് ആവേശമായത്.

മൂന്ന് ഹീറ്റ്സുകളായി നടന്ന പ്രാഥമിക മത്സരത്തിൽനിന്ന് വിജയികളായ പാലിച്ചോൻ ബോട്ട് ക്ലബ്, ശ്രീ വയൽക്കര വെങ്ങാട് ബോട്ട് ക്ലബ്, എ.കെ.ജി പൊടോതുരുത്ത് റിവർ തണ്ടർ എന്നീ ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. മൂന്നും കാസർകോട് ജില്ലയിൽനിന്നുള്ള ചുരുളൻ വള്ളങ്ങളായിരുന്നു. മത്സരത്തിൽ പങ്കെടുത്ത 10 വള്ളങ്ങളും കാസർകോട്ടുനിന്നുള്ളതാണ്.

തെക്കൻ, മധ്യകേരളത്തിന്റെ ആവേശമായ വള്ളംകളിക്ക് മലബാറിലും ആവേശത്തോടെ വരവേൽപ് നൽകാൻ പതിനായിരങ്ങളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോടു നിന്നും സമീപ ജില്ലകളിൽ നിന്നുമെത്തിയ കാണികൾ. ജലോത്സവം കാണാൻ ചാലിയാറിന്റെ ഇരുകരകളിലും വിപുല സൗകര്യമാണ് ഒരുക്കിയത്. വരും കാലങ്ങളിലും ചാലിയാറിന്റെ തീരത്ത് വള്ളംകളി മത്സരത്തിനായി ഒത്തുകൂടുമെന്ന പ്രഖ്യാപനത്തോടെയാണ് കാണികളും മത്സരാർഥികളുമെല്ലാം പിരിഞ്ഞത്. സമാപന സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം വികസന മിഷൻ ചെയർമാൻ എം. ഗിരീഷ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് മന്ത്രി മുഹമ്മദ് റിയാസ് ട്രോഫികൾ വിതരണം ചെയ്തു.

മത്സരത്തിനിടെ വള്ളം മറിഞ്ഞത് ആശങ്കയുണർത്തി

ഫ​റോ​ക്ക്: മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കാ​യു​ള്ള വ​ള്ളം​ക​ളി മ​ത്സ​ര​ശേ​ഷം വ​ള്ളം മ​റി​ഞ്ഞ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി. ര​ണ്ടു​പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റെ​ങ്കി​ലും എ​ല്ലാ​വ​രെ​യും നി​മി​ഷ​നേ​രം കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ത്തി. എ.​കെ.​ജി ചെ​റു​വ​ത്തൂ​ർ വ​ള്ളം മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി മു​ന്നോ​ട്ട് കു​തി​ക്കു​ന്ന​തി​നി​ടെ ഫ​റോ​ക്ക് പ​ഴ​യ​പാ​ല​ത്തി​ന്റെ ക​ൽ​ത്തൂ​ണി​ൽ വ​ള്ള​ത്തി​ന്റെ മ​ധ്യ​ഭാ​ഗം ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​വ​രെ അ​നു​ഗ​മി​ച്ച മീ​ഞ്ച​ന്ത, വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ശി​ഹാ​ബു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കു​തി​ക്കു​ക​യും മ​റി​ഞ്ഞ തോ​ണി​യി​ൽ പി​ടി​ച്ചു​നി​ന്ന​വ​രെ ഡി​ങ്കി​യി​ൽ ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ലൈ​ഫ്ബോ​യ​ക​ൾ എ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ​ക്ക് നീ​ന്ത​ല​റി​യാ​ത്ത​തി​നാ​ൽ ആ​ദ്യം ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​രാ​ളു​ടെ കാ​ൽ​മു​ട്ടി​ന് തോ​ണി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​തൊ​ഴി​ച്ചാ​ൽ വേ​റെ അ​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.

നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് അ​പ​ക​ടം ക​ൺ​മു​ന്നി​ൽ ക​ണ്ട​ത്. എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ട്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്. ക​ന​ത്ത മ​ഴ കാ​ര​ണം ചാ​ലി​യാ​റി​ൽ ന​ല്ല അ​ടി​യൊ​ഴു​ക്കാ​ണ്. ഇ​വ വ​ക​വെ​ക്കാ​തെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ വ​ള്ള​വു​മാ​യി ചാ​ലി​യാ​റി​ൽ തു​ഴ​ഞ്ഞ​ത്. മ​റി​ഞ്ഞ തോ​ണി തീ​ര​ദേ​ശ പൊ​ലീ​സി​ന്റെ ബോ​ട്ടി​ൽ കെ​ട്ടി ക​ര​ക്കെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chaliyar vallamkali
News Summary - Champion title for Achamthuruth; Chaliyar boating enthusiastically even in the rain
Next Story